പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > പുതു ലൈംഗികകളിപ്പാട്ടങ്ങള്‍ വരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുതു ലൈംഗികകളിപ്പാട്ടങ്ങള്‍ വരുന്നു
PROPRO
ലൈംഗികതയില്‍ ലൈംഗിക കളിപ്പാട്ടങ്ങള്‍ക്ക് പ്രസക്തിയുണ്ടോ? ഏതായാലും ലൈംഗിക ജീവിതം വിരസമായവരെ ലക്‍ഷ്യമിട്ട് പുതു തലമുറ ലൈംഗിക കളിപ്പാട്ടങ്ങള്‍ വിപണിയിലിറങ്ങാന്‍ ഒരുങ്ങുന്നു.

ഡച്ച് കമ്പനിയായ റോയല്‍ ഫിലിപ്സ് ഇലക്ട്രോണിക്സ് ആണ് പുതിയ ലൈംഗിക കളിപ്പാട്ടങ്ങള്‍ വിപണിയിലിറക്കുന്നത്. മദ്ധ്യവയസ് പിന്നിട്ട ദമ്പതികളുടെ ലൈംഗിക ജീവിതം സജീവമാക്കാനാണ് ലൈംഗിക കളിപ്പാട്ടങ്ങള്‍ ഒരുക്കുന്നത്. മുപ്പത്തി അഞ്ചിനും 55നും ഇടയില്‍ പ്രായമുള്ളവരെയാണ് കമ്പനി ലക്‍ഷ്യമിടുന്നത്.

ഇന്‍റിമേറ്റ് മസാജ് റേഞ്ച് എന്ന പേരില്‍ മൂന്ന് കളിപ്പാട്ടങ്ങളാണ് നിര്‍മ്മിക്കുന്നത്. വാം ഇന്‍റിമേറ്റ് മസാജ്, വാം മസാജ്, ഇന്‍റിമേറ്റ് ഡുവല്‍ മസാജ് എന്നിവയ്ക്കുളള കളിപ്പാട്ടങ്ങളാണ് വിപണിയില്‍ ഇറങ്ങുന്നത്.

വളരെ ആകര്‍ഷകമായാണ് ഈ ലൈംഗിക കളിപ്പാ‍ട്ടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഒരു ചെപ്പിനുള്ളില്‍ മനോഹരമായ വടിവൊത്ത സ്പന്ദിക്കുന്ന കല്ലുകള്‍ക്ക് സമാനമായാണ് ഇവയുടെ നിര്‍മ്മാണം.

കുടുബത്തിലെ മറ്റുളളവര്‍ കണ്ടാലും പരിഭ്രമിക്കേണ്ട കാര്യമില്ല. പുതിയ കളിപ്പാട്ടങ്ങള്‍ ശരീരത്തിനുള്ളില്‍ കടത്താനോ ലൈംഗികാവയവങ്ങളുടെ ആകൃതിയിലോ അല്ല നിര്‍മ്മിച്ചിട്ടുള്ളത് എന്നതിനാലാണിത്. പങ്കാളി ഇല്ലാതെ ലൈംഗിക സംതൃപ്തി നേടുന്നതിനും ഇത് ഉപകരിക്കില്ല. പങ്കാളികള്‍ ഇരുവര്‍ക്കും ലൈംഗിക ആസ്വാദനം കൈവരുന്ന രീതിയിലാണ് ഇതിന്‍റെ നിര്‍മ്മാണം.
കൂടുതല്‍
പ്രണയത്തിന് ഒഴിവുകാല ലൈംഗികത
സ്ത്രീ ലൈംഗികത:പുരുഷന്‍റെ 6 മിഥ്യാധാരണകള്‍
പുരുഷന്മാര്‍ക്കും ജി സ്പോട്ട്
ലൈംഗിക പ്രശ്നം മാനസികവുമാകാം
രതിമൂര്‍ച്ഛയ്ക്ക് ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ ?
ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ