വിവാഹ ശേഷം മുമ്പത്തേത് പോലെ പ്രണയത്തിന് തീവ്രത ഉണ്ടാവില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇതിന് പരിഹാരമായി പുതിയ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയാണ് ഗവേഷകര്‍.
‘ഒഴിവ്‌കാല ലൈംഗിക ബന്ധം’ ആണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഒഴിവ് കാലത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്തരവാദിത്തങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം മോചനം നല്‍കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത്. എന്തിനേറെ, ഹൃദയം, മനസ്, ആത്മാവ് എന്നിവയ്ക്കെല്ലാം ഒഴിവ് കാല ലൈംഗികത ഉന്മേഷം പകരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഒഴിവ് കാലത്ത് തങ്ങളുടെ ലൈംഗികാവശ്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇണകള്‍ക്ക് കഴിയും. മാനസിക സമര്‍ദ്ദങ്ങളോന്നുമില്ലാതെ പരസ്പരം തഴുകി തലോടുമ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള അടുപ്പവും കൂടുന്നു.
ലൈംഗിക പരീക്ഷണങ്ങള്‍ നടത്താനുള്ള ഉചിതമായ വേളകളാണ് ഒഴിവ്കാലമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. പുതിയ സ്ഥലങ്ങളില്‍ പുതിയ അന്തരീക്ഷത്തില്‍ ലൈംഗിക വേഴ്ച നടത്തുന്നത് പുത്തന്‍ അനുഭൂതി പകരും.
മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തങ്ങളുടെ മാത്രം നിമിഷങ്ങള്‍ ചെലവിടുന്നത് തീര്‍ച്ചയായും പ്രണയികളെ ആവേശം കൊള്ളിക്കുമെന്ന് പഠനം പറയുന്നത്.
|