പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > സ്ത്രീ ലൈംഗികത:പുരുഷന്‍റെ 6 മിഥ്യാധാരണകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്ത്രീ ലൈംഗികത:പുരുഷന്‍റെ 6 മിഥ്യാധാരണകള്‍
മിഥ്യാധാരണ 2 :

സ്ത്രീക്ക് വേണ്ടതെല്ലാം എനിക്ക് നല്‍കാനാവും

സ്ത്രീയുടെ രതിമൂര്‍ച്ഛ വളരെ സവിശേഷമാണ്. പലപ്പോഴും സംഭോഗം കൊണ്ട് മാത്രം സ്ത്രീ തൃപ്തിയടയണം എന്നില്ല. ഇത് സ്ത്രീയുടെ കുഴപ്പമല്ല. സവിശേഷതയാണ്. പക്ഷെ, പുരുഷന്‍ ചിന്തിക്കുക സ്ത്രീക്ക് എന്തോ ഒരു കുഴപ്പമുണ്ടെന്നാണ്.

പാശ്ചാത്യ നാടുകളില്‍ ഒട്ടേറെ സ്ത്രീകള്‍ രതിമൂര്‍ച്ഛയ്ക്കായി “വൈബ്രേറ്ററുകള്‍” ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്‍റെ ശേഷിക്ക് അപ്പുറമായി വേഗമാര്‍ന്ന ചലനങ്ങള്‍ വൈബ്രേറ്ററുകള്‍ ഉണ്ടാക്കുന്നു. ചില സ്ത്രീകള്‍ക്ക് 3,000 ആര്‍.പി.എം ഉണ്ടെങ്കില്‍ മാത്രമേ രതിമൂര്‍ച്ഛ പ്രാപിക്കാനാവു.

പുരുഷന്‍ ഈ സത്യം മനസ്സിലാക്കിയേ പറ്റു. വൈബ്രേറ്ററിനെ വിരലു പോലെയോ നാവു പോലെയോ നിങ്ങളുടെ സഹായിയായി ആണ്, പകരക്കാരനായി അല്ല കാണേണ്ടത്. പല ദമ്പതിമാരും പാശ്ചാത്യ നാടുകളില്‍ വൈബ്രേറ്റര്‍ ഉപയോഗിക്കുന്നുണ്ട്.

നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വൈബ്രേറ്റര്‍ അതിന്‍റെ വഴിക്ക് മറ്റ് ചില കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. എന്നു വച്ച് എല്ലാവരും വൈബ്രേറ്റര്‍ അടിമകളാകണം എന്നല്ല. അങ്ങനെ സഹായം വേണ്ടിവരുന്ന ചുരുക്കം ചില സ്ത്രീകള്‍ എങ്കിലുമുണ്ടെന്ന് പുരുഷന്‍ തിരിച്ചറിഞ്ഞേപറ്റു.

(തുടരും)‌
<< 1 | 2 | 3 
കൂടുതല്‍
പുരുഷന്മാര്‍ക്കും ജി സ്പോട്ട്
ലൈംഗിക പ്രശ്നം മാനസികവുമാകാം
രതിമൂര്‍ച്ഛയ്ക്ക് ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ ?
ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ
സ്ത്രീകളെ തീപിടിപ്പിക്കാന്‍ വിദ്യ
ശീഘ്രസ്ഖലനം നിര്‍വചിച്ചു