പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > പുരുഷന്മാര്‍ക്കും ജി സ്പോട്ട്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുരുഷന്മാര്‍ക്കും ജി സ്പോട്ട്


സ്ത്രീകള്‍ക്ക് രതിചോദനയുടെ കേന്ദ്രമായി ഒരു സ്ഥാനം ലൈംഗിക അവയവത്തിനുള്ളില്‍ ഉണ്ട് എന്ന് ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചു. അദ്ദേഹത്തിന്‍റെ പേരിനോട് ചേര്‍ത്ത് ജി സ്പോട്ട് എന്ന് വിളിക്കാനും തുടങ്ങി. യോനീ നാളത്തിനുള്ളില്‍ മുകള്‍ ഭാഗത്ത് എവിടെയോ ആണ് അത് എന്ന് മാത്രമറിയാം.

ജി സ്പോട്ടിനെ ചോദിപ്പിച്ചാല്‍ ലൈംഗിക തൃഷ്ണ ദശഗുണീഭവിക്കുകയും രതിമൂര്‍ച്ഛയുടെ കൊടുമുടിയില്‍ എത്തുകയും ചെയ്യും എന്നാണ് ശാസ്ത്രം പറയുന്നത്. എന്നാലിപ്പോള്‍ സ്ത്രീക്ക് മാത്രമല്ല പുരുഷനുമുണ്ട് ഒരു ജി സ്പോട്ട് എന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഒരാള്‍ക്ക് സ്വയം അത് കണ്ടെത്താന്‍ പ്രയാസമാണ്. ഈ രതിചോദനാ കേന്ദ്രത്തിന്‍റെ ശാസ്ത്ര നാമം പ്രോസ്ട്രേറ്റ് ഗ്രന്ഥി എന്നാണ്. ബീജം വഹിക്കുന്ന ശുക്ലത്തില്‍ തെളിനീര്‍ പോലുള്ള സ്രവം ഒഴുക്കി വിടുകയാണ് പ്രോസ്ട്രേറ്റ് ഗ്രന്ഥി ചെയ്യുന്നത്. എന്നാല്‍ പ്രോസ്ട്രേറ്റ് ഗ്രന്ഥിയെ ത്രസിപ്പിക്കുകയോ മൃദുവായി തടവുകയോ ചെയ്താല്‍ പുരുഷന് ഉദ്ധാരണം ഉണ്ടാവുകയും അലൌകികമായ ഒരു രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുകയും ചെയ്യും. എവിടെയാണ് ഈ പ്രോസ്ട്രേറ്റ് ഗ്രന്ഥി ?

മൂത്രസഞ്ചിക്ക് താഴെയായി മലദ്വാരത്തിനോട് ചേര്‍ന്നാണ് ഈ ഗ്രന്ഥിയുടെ കിടപ്പ്. നേരിട്ട് അതിനെ സ്പര്‍ശിക്കാനാവില്ല. മലദ്വാരത്തിലൂടെ വിരലിട്ട് മുകളിലേക്ക് അമര്‍ത്തിയാല്‍ തടിച്ചൊരു മാംസ പിണ്ഡം പോലെ ഈ ഗ്രന്ഥി തടയാനാവും; തടവാനുമാവും. ഇത്ര ബുദ്ധിമുട്ടി പ്രോസ്ട്രേറ്റ് തടവല്‍ നടത്താന്‍ സ്വയം ആര്‍ക്കും കഴിഞ്ഞെന്നു വരില്ല. എനിമ കൊടുത്ത് മലദ്വാരം “ശുദ്ധമാക്കി” വച്ചാല്‍ പോലും ഇണകള്‍ അത്തരമൊരു സാഹസത്തിന് മുതിരുമെന്ന് കരുതിക്കൂട. മലദ്വാരത്തിനും വൃഷണ സഞ്ചിക്കും ഇടയില്‍ വരുന്ന ഭാഗത്തിനും പ്രോസ്ട്രേറ്റുമായി പേശീ ബന്ധമുണ്ട്. ആ ഭാഗം താഴേക്ക് മൃദുവായി തടവുന്നതും പ്രോസ്ട്രേറ്റിനെ പ്രചോദിപ്പിക്കും എന്നാണ് കരുതുന്നത്.

ഇപ്പോള്‍ കണ്ടെത്തിയ പുതിയൊരു വിവരം ഉപരിസുരതം പ്രോസ്ട്രേറ്റിനെ പ്രചോദിപ്പിക്കാന്‍ പര്യാപ്തമാണ് എന്നതാണ്. അതുകൊണ്ടാണ് ലൈംഗിക ചോദന അധികമുള്ളവര്‍ ഉപരിസുരതം ഇഷ്ടപ്പെടുന്നത്. ഉപരിസുരത സമയത്ത് പുരുഷന്‍ മലര്‍ന്ന് കിടക്കുകയും സ്ത്രീ മുകളില്‍ കയറി വേഴ്ച നടത്തുകയും ചെയ്യുന്നു. ആ സമയത്ത് സ്ത്രീയുടെ അടിഭാഗം പുരുഷന്‍റെ നേരത്തെ പറഞ്ഞ വൃഷണ സഞ്ചിക്ക് താഴെയുള്ള ഭാഗവുമായി സാമാന്യം ശക്തിയായ മര്‍ദ്ദത്തിന് വിധേയമാവുന്നു. ഇത് പ്രോസ്ട്രേറ്റ് എന്ന ജി സ്പോട്ടിനെ പ്രചോദിപ്പിക്കുകയും അതുകൊണ്ട് ലൈംഗിക ബന്ധവും രതിമൂര്‍ച്ഛയും ഏറെ സുഖകരമാവുകയും ചെയ്യുന്നു.

മറ്റൊന്ന് പുരുഷന്മാര്‍ തമ്മില്‍ ഗുദസുരതം നടത്തുമ്പോള്‍ മലദ്വാരത്തിലൂടെയുള്ള ലിംഗത്തിന്‍റെ മൃദു താഡനം പ്രോസ്ട്രേറ്റിനെ പ്രചോദിപ്പിക്കുകയും താഴെ കിടക്കുന്ന പുരുഷനും അതേ സമയം ലൈംഗിക അനുഭവവും രതിമൂര്‍ച്ഛയും ഉണ്ടാവുകയും ചെയ്യും. അങ്ങനെയാണ് സ്വവര്‍ഗ്ഗ രതിക്കാരായ പുരുഷന്മാര്‍ ഒരേ സമയം ലൈംഗിക വൃത്തിയിലൂടെ രതിമൂര്‍ച്ഛ അനുഭവിക്കുന്നത് എന്നതാണ് കണ്ടെത്തല്‍.
കൂടുതല്‍
ലൈംഗിക പ്രശ്നം മാനസികവുമാകാം
രതിമൂര്‍ച്ഛയ്ക്ക് ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ ?
ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ
സ്ത്രീകളെ തീപിടിപ്പിക്കാന്‍ വിദ്യ
ശീഘ്രസ്ഖലനം നിര്‍വചിച്ചു
ലൈംഗിക വിദ്യാഭ്യാസം ഗുണകരമോ?