പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > ലൈംഗിക പ്രശ്നം മാനസികവുമാകാം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലൈംഗിക പ്രശ്നം മാനസികവുമാകാം
PROPRO
ലൈംഗിക പരാജയം പേടിസ്വപ്നമായി കൊണ്ടു നടക്കുന്നവര്‍ നിരവധിയാണ്. ഈ പ്രശ്നം പുറത്ത് പറയാനും പലരും മടിക്കുന്നു.

പ്രായം ഏറുമ്പോള്‍ ലൈംഗിക പരാജയത്തിനും സാധ്യത വര്‍ദ്ധിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിന് പുറമെ മാനസിക, ശാരീരിക ആരോഗ്യം, ജീവിതത്തിലെ അനുഭവങ്ങള്‍ എന്നിവയും ലൈംഗിക പരാജയത്തിന് കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

ലൈംഗിക രോഗങ്ങള്‍ പിടിപെട്ടിട്ടുള്ളവര്‍ക്ക് ലൈംഗിക പരാജയം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ലൈംഗിക രോഗങ്ങള്‍ പിടിപെട്ടിട്ടുള്ളവര്‍ക്ക് കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്- ഷിക്കാഗോ സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്ര പ്രൊഫസര്‍ എഡ്വാര്‍ഡ് ലോമാന്‍ പറഞ്ഞു.

ലൈംഗിക രോഗം പിടിപെട്ടിട്ടുള്ള സ്ത്രീക്ക് ലൈംഗിക പരാജയം ഉണ്ടാകാനുളള സാദ്ധ്യത നാലിരട്ടിയാണെന്നും ലോമാന്‍ പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദനയും യോനിയില്‍ സ്നിഗ്ദ്ധതയില്ലായ്മയും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ലോമാന്‍ അഭിപ്രായപ്പെടുന്നു.

ലൈംഗിക രോഗങ്ങള്‍ പിടിപെട്ടിട്ടുള്ള പുരുഷന്മാ‍ര്‍ ലൈംഗിക ബന്ധത്തില്‍ തൃപ്തിയില്ലെന്ന പരാതി പറയാനുള്ള സാധ്യത അഞ്ച് മടങ്ങ് അധികമാണ്. എന്നാല്‍, ആരോഗ്യ കാരണങ്ങളാല്‍ സ്ത്രീകള്‍ക്കാണ് ലൈംഗിക പരാജയം ഉണ്ടാകാനുള്ള സാധ്യത ഏറെയുള്ളത്.

പുരുഷന്മാര്‍ക്ക് സാധാരണ ഉദ്ധാരണ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. പ്രായം ഏറുന്തോറും ഈ പ്രശ്നത്തിനുള്ള സാദ്ധ്യത ഏറെയാണ്. ലൈംഗിക പ്രശ്നങ്ങള്‍ അനുഭവപ്പെടുന്ന പ്രായമേറിയവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ രോഗികളുടെ ശാരീരിക, മാനസിക ആരോഗ്യ നിലയും കൂടി കണക്കിലെടുക്കണമെന്നാണ് പഠനം വിരല്‍ ചൂണ്ടുന്നതെന്ന് ലോമാന്‍ പറയുന്നു. രോഗികള്‍ ബന്ധങ്ങളില്‍ പുലര്‍ത്തുന്ന ഊഷ്മളതയും കണക്കിലെടുക്കേണ്ടതുണ്ട്.
കൂടുതല്‍
രതിമൂര്‍ച്ഛയ്ക്ക് ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ ?
ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ
സ്ത്രീകളെ തീപിടിപ്പിക്കാന്‍ വിദ്യ
ശീഘ്രസ്ഖലനം നിര്‍വചിച്ചു
ലൈംഗിക വിദ്യാഭ്യാസം ഗുണകരമോ?
കന്യകാത്വത്തില്‍ കാര്യമില്ല