പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രതിമൂര്‍ച്ഛയ്ക്ക് ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ ?  Search similar articles
female orgasm
WDWD
ഉത്തരം പറയാന്‍ വളരെ വിഷമം പിടിച്ച ഒരു ചോദ്യമാണിത്. എല്ലാവര്‍ക്കും വേദന ഒരു പോലെയാണോ തോന്നുക എന്ന മട്ടില്‍ ഉള്ളൊരു ചോദ്യം...

രതിമൂര്‍ച്ഛയെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിയു. അറിയും തോറും സംശയങ്ങള്‍ കൂടിവരികയുമാണ്. രതിമൂര്‍ച്ഛ വെറുമൊരു ശാരീരിക ആനന്ദമല്ല. അതിന് വൈകാരികവും മാനസികവുമായ തലങ്ങളുണ്ട്. രതിമൂര്‍ച്ഛ സംതൃപ്തി നല്‍കുന്നതില്‍ ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ചുണ്ടാവുമ്പോഴാണ്.

ആ‍ണ്‍ പെണ്‍ വ്യത്യാസം ഉള്ളതുകൊണ്ടും അവരുടെ ലൈംഗിക അവയവങ്ങള്‍ വ്യത്യസ്തമായതു കൊണ്ടും രതിമൂര്‍ച്ഛയും വ്യത്യസ്തമായിരിക്കും എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രതിമൂര്‍ച്ഛാ സമയത്ത് ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ ആണിനും പെണ്ണിനും ഏതാണ്ട് ഒരേപോലെയാണ്.

  ഹൃദയമിടിപ്പ് കൂടുക, ശ്വാസോച്ഛ്വാസം വര്‍ദ്ധിക്കുക, ഞരമ്പുകള്‍ വലിഞ്ഞു മുറുകുക എന്നിട്ട് ഒരു സുഖബിന്ദുവില്‍ എത്തി പൊട്ടിത്തകരുക. ഇതെല്ലാം ഇരു കൂട്ടര്‍ക്കും സമാനമായിട്ടാണ് കണ്ടുവരുന്നത്.      


ബാരി കോമി സാരുക്ക്, കാര്‍ലോസ് ബെയര്‍ ഫ്ലോറെസ്, ബിവര്‍ലി വിപ്പിള്‍ എന്നിവര്‍ എഴുതിയ ദി സയന്‍സ് ഓഫ് ഓര്‍ഗാസം എന്ന പുസ്തകത്തില്‍ രതിമൂര്‍ച്ഛയുടെ വ്യത്യാസത്തെ തിരിച്ചറിയാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

അവരുടെ ഒരു പഠനത്തില്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഒരു സംഘത്തോട് അവരുടെ രതിമൂര്‍ച്ഛാ അനുഭവങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ, ഒരിടത്തും ലൈംഗികാവയവങ്ങളുടെ പേരോ ലിംഗ വ്യത്യാസം തിരിച്ചറിയാനുള്ള അടയാളങ്ങളോ ഉണ്ടാവരുതെന്ന് നിഷ്കര്‍ഷിച്ചിരുന്നു.

ഇവരുടെ അനുഭവങ്ങള്‍ ഒരു ജൂറിക്ക് പരിശോധനയ്ക്കായി നല്‍കി. അതില്‍ ആണിന്‍റെ അനുഭവം ഏത്, പെണ്ണിന്‍റെ അനുഭവം ഏത് എന്ന് കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് പക്ഷെ, ഈ വ്യത്യാസം കണ്ടുപിടിക്കാനായില്ല. ഇതിനര്‍ത്ഥം രതിമൂര്‍ച്ഛയുടെ സുഖകരമായ അനുഭവം ആണിനും പെണ്ണിനും ഒരുപോലെയാണ് എന്നാണ്.

1 | 2  >>  
കൂടുതല്‍
ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ
സ്ത്രീകളെ തീപിടിപ്പിക്കാന്‍ വിദ്യ
ശീഘ്രസ്ഖലനം നിര്‍വചിച്ചു
ലൈംഗിക വിദ്യാഭ്യാസം ഗുണകരമോ?
കന്യകാത്വത്തില്‍ കാര്യമില്ല
എയിഡ്സ് ഉണ്ടോ?