പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശീഘ്രസ്ഖലനം നിര്‍വചിച്ചു  Search similar articles
PTIPTI
വിവാഹം കഴിഞ്ഞ് സംതൃപ്തമായ ദാമ്പത്യജീവിതം നയിക്കാനാവാത്തവരുടെ എണ്ണം അധികമാണെന്നാണ് ലൈംഗികരോഗ വിദഗ്ദ്ധര്‍ തങ്ങളുടെ അടുത്ത് പ്രശ്നങ്ങളുമായി എത്തുന്നവരുടെ എണ്ണത്തില്‍ നിന്ന് മനസിലാക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ലൈംഗിക പ്രശ്നങ്ങളുമായി എത്താറുണ്ടെങ്കിലും പുരുഷന്മാര്‍ കൂടുതലും എത്തുന്നത് ശീഘ്രസ്ഖലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായാണ്.

സംഭോഗത്തിന് ശ്രമിക്കുമ്പോള്‍ തന്നെ സ്ഖലനം നടക്കുകയോ ലിംഗം യോനിയില്‍ പ്രവേശിപ്പിച്ച ഉടന്‍ സ്ഖലനം സംഭവിക്കുകയോ ചെയ്യുന്നതിനെയാണ് ശീഘ്ര സ്ഖലനം എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍,ലിംഗ-യോനീ ബന്ധം എത്ര സമയം നിലനില്‍ക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍വചനം ഇല്ലാതിരുന്നതിനാല്‍ ശീഘ്രസ്ഖലനത്തെ സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ നിലനിന്നിരുന്നു.

എന്നാല്‍, ഈ പ്രശ്നത്തിന് അവസാനം കണ്ടിരിക്കുകയാണ് 20 അംഗ ലൈംഗിക രോഗ വിദഗ്ദ്ധരുടെ പാനല്‍. ലിംഗം യോനിയില്‍ പ്രവേശിച്ച് 60 സെക്കന്‍ഡിനുള്ളില്‍ സ്ഖലനം നടക്കുകയാണെങ്കില്‍ അത് ശീഘ്ര സ്ഖലനത്തിന്‍റെ പട്ടികയില്‍ പെടുത്താമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.

അന്താരാഷ്ട്ര തലത്തില്‍ ശീഘ്രസ്ഖലനത്തെ സംബന്ധിച്ച 100ല്‍ പരം പഠനങ്ങളില്‍ നിന്നുള്ള വിശകലനത്തില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ മൂത്രാശയ രോഗ വിദഗ്ദ്ധന്‍ ഇറ ഡി ഷാര്‍ലിപ് പറഞ്ഞു. മേയ് 19ന് നടക്കുന്ന അമേരിക്കന്‍ യൂറോളജിക്കല്‍ അസോസിയേഷന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ പഠനം അവതരിപ്പിക്കും

ലിംഗ‌-യോനി ബന്ധത്തിന്‍റെ സമയം കുറഞ്ഞത് ഒരു മിനിട്ടെങ്കിലും നീണ്ടുനില്ക്കണമെന്ന പ്രഖ്യാപനത്തോടെ ശീഘ്രസ്ഖലന രോഗികളെ ഇനി എളുപ്പത്തില്‍ കണ്ടെത്താമെന്നാണ് കരുതുന്നത്. മരുന്ന് കമ്പനികള്‍ക്കും ഇത് പ്രയോജനപ്രദമാണെന്നാണ് പറയുന്നത്. ആഗോളമായി 30 ശതമാനം പുരുഷന്മാര്‍ ശീഘ്രസ്ഖലനം മൂലം അസംതൃപ്തി അനുഭവിക്കുന്നവരാണെന്നാണ് കരുതപ്പെടുന്നത്.
കൂടുതല്‍
ലൈംഗിക വിദ്യാഭ്യാസം ഗുണകരമോ?
കന്യകാത്വത്തില്‍ കാര്യമില്ല
എയിഡ്സ് ഉണ്ടോ?
ശീഘ്രസ്ഖലനം
സ്വയംഭോഗം പ്രശ്നമാകുമോ?
യോനിയില്‍ നനവ്