പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > മനോയാനം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഫ്രോയിഡ്: സ്വപ്നങ്ങളുടെ വ്യാഖ്യാതാവ്
ടി ശശി മോഹന്‍
sigmund fraed
FILEFILE
മനുഷ്യമനസ്സിന്‍റെ ഉരുട്ടറകളിലേക്ക് വെളിച്ചം വീശുന്ന ഒരു ഗ്രന്ഥവുമായിട്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ വരവ് വിയന്ന (ഓസ്ട്രിയ) യിലെ ഒരു ഡോക്ടറായിരുന്ന സിഗ്‌മണ്ട് ഫ്രോയിഡിന്‍റെ (1856-1939) സ്വപ്നവ്യാഖ്യാനം എന്ന ഈ ഗ്രന്ഥത്തിന്‍റെ പ്രകാശനം ആധുനിക മനശാസ്ത്രജ്ഞന്‍റെ പ്രാരംഭ ദിശയിലെ അതിപ്രധാനമായ സംഭവമായി എണ്ണപ്പെടുന്നു.

മനുഷ്യന് ബോധമനസ്സ് മാത്രമല്ല ഉപബോധ മനസ്സുകൂടിയുണ്ട് എന്ന കണ്ടുപിടിത്തമായിരുന്നു ഫ്രോയിഡിന്‍റെ ആശയങ്ങളുടെ അടിസ്ഥാനം. മനോരോഗികളെ പീഢിപ്പിച്ചു ചികിത്സിക്കുന്ന അപരിഷ്കൃത സംപ്രദായത്തിന് പകരം അവരെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിക്കുകയും അങ്ങനെ അവരുടെ മനസ്സിന്‍റെ അവസ്ഥകളെ വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു രീതി അദ്ദേഹം ആരംഭിച്ചു.

ഇതിനു മാനസികാപഗ്രഥനം (സൈക്കോ അനാലിസിസ്) എന്ന പേരും അദ്ദേഹം നല്‍കി. മാനസികാസ്വാസ്ഥ്യങ്ങള്‍ ശാരീരിക രോഗങ്ങളായിപ്പോലും പ്രത്യക്ഷപ്പെടാനിടയുണ്ടെന്നും അദ്ദേഹം കണ്ടുപിടിക്കുകയുണ്ടായി.

സ്വപ്നങ്ങള്‍ക്കു പിന്നിലും ഉപബോധമനസ്സിന്‍റെ പ്രവര്‍ത്തനമുണ്ടെന്ന് ഫ്രോയിഡ് ചൂണ്ടിക്കാട്ടി. സ്വപ്നങ്ങള്‍ വരാന്‍ പോകുന്ന സംഭവങ്ങളുടെ സൂചനയോ ശാരീരികാസ്വാസ്ഥ്യങ്ങളുടെ പ്രതികരണമൊ മാത്രമാണെന്നാണു കരുതപ്പെട്ടിരുന്നത്.

എന്നാല്‍ സാംസ്കാരികവും സാമൂഹ്യവുമായ കാരണങ്ങളാല്‍ മനുഷ്യന്‍ സ്വയം അടിച്ചമര്‍ത്തുന്നതോ അല്ലെങ്കില്‍ അവന്‍ അറിയാതെ അവന്‍റെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്നതോ ആയ വികാരങ്ങളാണ് വികാരങ്ങളാണ് പലപ്പോഴും പുറത്തുവരുന്നതെന്ന് ഫ്രോയിഡ് കണ്ടെത്തി.
fraed dream anaysis
FILEFILE


ഉറങ്ങിക്കിടക്കുന്ന മനുഷ്യനെ ഉണര്‍ത്താതെ തന്നെ അവന്‍റെ മാനസിക സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താന്‍ മനസ്സ് സ്വയം നടത്തുന്ന ഒരു ശ്രമം കൂടിയാണ് സ്വപ്നമെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നാം സ്വപ്നത്തില്‍ കാണുന്ന പലതും നാം പ്രത്യക്ഷത്തില്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ആശയങ്ങളുടെയോ ചിന്തകളുടെയോ അഭിലാഷങ്ങളുടെയോ പ്രതീകങ്ങളത്രേ.

  1 | 2  >> 
കൂടുതല്‍
ചേട്ടാ നമുക്കിന്ന് ഷോപ്പിംഗിനു പോകാം
നിങ്ങള്‍ പുരുഷ മെനപ്പോസിന് ഇരയാണോ ?
സ്കാന്‍ ചെയ്താല്‍ വിശ്വാസം വെളിവാകുമോ?
സെക്സിന് കാരണമുണ്ടോ?
ബലാത്സംഗത്തിനു പിന്നില്‍!
അപകടം ഉണ്ടാവുന്നത്?