പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  മനോയാനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചേട്ടാ നമുക്കിന്ന് ഷോപ്പിംഗിനു പോകാം
ഷോപ്പിംഗ് ജ്വരം ചിലപ്പോള്‍ മനോരോഗത്തിലേക്ക് വഴിതെറ്റിപ്പോകാം
ഉള്ള പണമെല്ലാമെടുത്ത് സാധനങ്ങള്‍ വാങ്ങിക്കൂട്ടിയാല്‍ അത് സാമ്പത്തിക പ്രതിസന്ധിക്കും വഴിയൊരുക്കും. തോന്നിയാല്‍ അപ്പോള്‍ സാധനങ്ങള്‍ വാങ്ങുക, ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്ന സ്ഥിതിവന്നാല്‍ കാര്യം കൂടുതല്‍ കുഴപ്പമാകും. എന്നാലിത് സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു മാനസികാവസ്ഥ ആണെന്ന് കരുതേണ്ടതില്ല. പുരുഷന്മാര്‍ക്കും ഈ കുഴപ്പമുണ്ട്.

സ്ത്രീകള്‍ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ആഭരനങ്ങളും ചെരുപ്പും സൌന്ദര്യവര്‍ദ്ധക വസ്തുക്കളുമാണ് വാങ്ങുന്നതെങ്കില്‍ പുരുഷന്മാര്‍ ഇലക്‍ട്രോണിക് ഉപകരണങ്ങളും കാറിന്‍റെയും സ്‌കൂട്ടറിന്‍റെയും മറ്റും സ്പെയര്‍ പാര്‍ട്ട്‌സും മറ്റുമാണ് വാങ്ങുക പതിവ്.

ഷോപ്പിംഗ് നടത്തുമ്പോള്‍ വളരെ സന്തോഷം തോന്നുമെങ്കിലും പിന്നീടിവര്‍ വീട്ടിലെത്തി അതിനെചൊല്ലി വിഷമിക്കുകയും പതിവാണ്. അത് വാങ്ങേണ്ടിയിരുന്നില്ല, ഇപ്പോള്‍ വേണ്ടിയിരുന്നില്ല എന്നൊക്കെ തോന്നും എന്ന് മാത്രമല്ല, വാങ്ങിയ പലതും അവര്‍ ഉപയോഗിക്കുകയുമില്ല. ചിലരത് തിരിച്ചു നല്‍കുകയോ മറ്റാര്‍ക്കെങ്കിലും കൊടുക്കുകയോ ചെയ്യും.

കമ്പത്സീവ് ഷോപ്പിംഗ് ആദ്യം കണ്ടുപിടിച്ചത് നൂറു കൊല്ലം മുമ്പാണ്. സ്കിസോഫ്രാനിയ എന്ന മനോരോഗത്തെ പറ്റി വിവരിച്ച ക്രാപ്പെലിന്‍, ബ്ലൂലെര്‍ എന്നീ മനോരോഗ വിദഗ്ദ്ധരാണ് ഈ മാനസികാവസ്ഥയെ പറ്റി പഠിച്ചത്. അവരതിനെ ഓനിയോ മാനിയ എന്നു വിളിച്ചു. ഓനിയോ എന്നാല്‍ വാങ്ങല്‍ എന്നാണര്‍ത്ഥം.

കമ്പത്സീവ് ഷോപ്പിംഗ് നടത്തുന്നവരുടെ നിര്‍ണ്ണായകമായ ഒരു ശതമാനം വിഷാദ രോഗമുള്ളവരാണെന്നാണ് ഇപ്പോഴൊരു കണ്ടെത്തല്‍. ഏകാന്തതയോ വിഷാദമോ കൂടിവരുമ്പോള്‍ വാങ്ങിക്കൂട്ടാനുള്ള വാസന കൂടുമത്രെ!.

വിഷാദരോഗത്തിനുള്ള ചികിത്സ നടത്തുകയാണ് ഈ ശീലം മാറ്റാനുള്ള ഒരു പോംവഴി. കോഗ്നറ്റീവ് ബിഹേവിയര്‍ തെറാപ്പി എന്നൊരു ചികിത്സകൂടി ഇതിനുണ്ട് എന്ന് ചെന്നൈയിലെ മനോരോഗ വിദഗ്ദ്ധന്‍ ഡോ.എസ്.മോഹന്‍ രാജ് പറയുന്നു.
1| 2
കൂടുതല്‍
നിങ്ങള്‍ പുരുഷ മെനപ്പോസിന് ഇരയാണോ ?
സ്കാന്‍ ചെയ്താല്‍ വിശ്വാസം വെളിവാകുമോ?
സെക്സിന് കാരണമുണ്ടോ?
ബലാത്സംഗത്തിനു പിന്നില്‍!
അപകടം ഉണ്ടാവുന്നത്?
പാട്ടുപാടി ഉണര്‍ത്താം ഞാന്‍