പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  മനോയാനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചേട്ടാ നമുക്കിന്ന് ഷോപ്പിംഗിനു പോകാം
ഷോപ്പിംഗ് ജ്വരം ചിലപ്പോള്‍ മനോരോഗത്തിലേക്ക് വഴിതെറ്റിപ്പോകാം
sHopping mania
SASISASI
വീട്ടില്‍ അടങ്ങിയിരിക്കുന്ന , വീട്ടമ്മയായി മാത്രം കഴിയുന്ന , സ്ത്രീയുടെ ഒരു പ്രധാന പ്രശ്നമാണ് അവര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാ എന്നത്. മറ്റാരും അവരെ ശ്രദ്ധിക്കുന്നില്ല. ഭര്‍ത്താവും മക്കളും ഒക്കെ തിരക്കോട് തിരക്കിലാണ്. വീട്ടിലൊരു വളര്‍ത്തു മൃഗമുണ്ടെങ്കില്‍ അതായിരിക്കും അവരുടെ ഏക ആശ്വാസം. ബാക്കിയെല്ലാം ദിനചര്യയാവുന്നു.

അതുകൊണ്ടാണ് ചില സ്ത്രീകള്‍ ഇടയ്ക്കൊന്ന് പുറത്തുപോകാനും ബീച്ചില്‍ പോകാനും ഷോപ്പിംഗിനു പോകാനും ഒക്കെ ഭര്‍ത്താവിന്‍റെ കൂടെ ഒരുങ്ങിപ്പുറപ്പെടുന്നത്. നിത്യവൃത്തിയില്‍ നിന്ന് ഒരു മോചനം. മടുപ്പുളവാക്കുന്ന ദിനചര്യകളില്‍ നിന്ന് ഒരു വ്യത്യാസം. പലപ്പോഴും സ്ത്രീകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ഷോപ്പിംഗിനു പോകാനാണ്.

ഏകാന്തതയില്‍ നിന്ന് വിട്ട് നഗരത്തിലെ തിരക്കുകളിലേക്ക് കടകളുടെ വര്‍ണ്ണപ്പൊലിമയിലേക്ക് ഊളിയിടുമ്പോള്‍ എന്തൊരു സുഖം, എന്തൊരാശ്വാസം. ഒരു ചെറിയ സാരി വാങ്ങണമെങ്കില്‍ പോലും പത്ത് കടകള്‍ കയറിയിറങ്ങുന്നതിന്‍റെ മന:ശാസ്ത്രവും മറ്റൊന്നല്ല.

മറ്റൊന്ന്, അതാണേറ്റവും പ്രധാനം. സാധനം വാങ്ങാന്‍ ചെല്ലുമ്പോള്‍ വാങ്ങുന്ന ആള്‍ക്ക് കടയിലുള്ള ആളുകളുടെ ശ്രദ്ധ കിട്ടുന്നു. തത്കാലത്തേക്കെങ്കിലും കടയിലെ ഒരു വി.ഐ.പി ആയി മാറുന്നു. ഒന്നും വാങ്ങിച്ചില്ലെങ്കില്‍ പോലും കടയിലെ ആളുകള്‍ അവളെ പ്രധാന വ്യക്തിയായി കണ്ട് സംസാരിക്കുന്നു.

ഇത്രയും വളരെ നല്ലത്. ഒരു വീട്ടമ്മയ്ക്ക് ഇത്തരമൊരു മാറ്റം ഇടയ്ക്കിടെ ആവശ്യമാണ്. ഇതൊരു സൌജന്യമല്ല, ഒരു അവകാശമാണ്. എന്നാല്‍, ചിലപ്പോഴത് ഒരു വാങ്ങല്‍ ജ്വരമായി മാറാറുണ്ട്.­- കം‌പല്‍‌സീവ് ഷോപ്പിംഗ്. കടകളില്‍ കയറിയിറങ്ങി ചെറുതും വലുതുമായി കണ്ണീല്‍കണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ഒരു നിര്‍ബന്ധബുദ്ധിയോടുകൂടിയ ഷോപ്പിംഗ്.

ഇത് അവഗണനയുടെ വിഷാദരോഗത്തിന്‍റെ ഒക്കെ ഫലമായി ഉണ്ടാവുന്നതാവാം. ഇത് ഒബ്സസീസ് കമ്പത്സീവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി) എന്ന മനോരോഗത്തിന്‍റെ ഒരു വകഭേദമായാണ് മന:ശാസ്ത്രജ്ഞര്‍ കാണുന്നത്. ഇത് സ്വയം വിചാരിച്ചാലേ നിയന്ത്രിക്കാനാവു.

എന്നാലിത് ഹൈപ്പോ മാനിയ പോലുള്ള ഒരു മനോരോഗമല്ല. ഇത് രോഗമാവുമ്പോള്‍ ആളുകള്‍ ചെലവാക്കുന്നതില്‍ നിഗൂഢവും വന്യവുമായ ഒരു ആനന്ദം കണ്ടെത്തുന്നു. ഇത്തരം രോഗമുള്ള സ്ത്രീകള്‍ വലിയ ‘മാളുകളില്‍” കയറി കണ്ടമാനം സാധനങ്ങള്‍ വാങ്ങിക്കൂട്ടുക പതിവാണ്.

നിര്‍ബന്ധപൂര്‍വമുള്ള ഷോപ്പിംഗിന്‍റെ ഒരു കാരണം ബോറഡി തന്നെയാണ്. ചിലപ്പോള്‍ അതിനകമ്പടിയായി മാനസിക വിഷമങ്ങളും വിഷാദങ്ങളും വരുന്നു. ചിലപ്പോള്‍ ഒരു പകവീട്ടല്‍ ഷോപ്പിംഗ് ചില സ്ത്രീകള്‍ നടത്താറുണ്ട്. അത് മറ്റാരെയെങ്കിലും തോല്‍പ്പിക്കാന്‍ കൂടി വേണ്ടിയായിരിക്കും. കമ്പത്സീവ് ഷോപ്പിംഗ് എന്ന പെരുമാറ്റ കുഴപ്പം വീട്ടിലും കുടുംബത്തിലും വളരെ വലിയ തോതില്‍ അസ്വാസ്ഥ്യങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാക്കുന്നു.

1| 2
കൂടുതല്‍
നിങ്ങള്‍ പുരുഷ മെനപ്പോസിന് ഇരയാണോ ?
സ്കാന്‍ ചെയ്താല്‍ വിശ്വാസം വെളിവാകുമോ?
സെക്സിന് കാരണമുണ്ടോ?
ബലാത്സംഗത്തിനു പിന്നില്‍!
അപകടം ഉണ്ടാവുന്നത്?
പാട്ടുപാടി ഉണര്‍ത്താം ഞാന്‍