അതിസാരം ബുദ്ധിമുട്ടിക്കുന്ന രോഗമാണ്. അനിയന്ത്രിതമായ മലം പോകല്‍ ആരെയാണ് ബുദ്ധിമുട്ടിക്കാത്തത്. വീട്ടില്‍ തന്നെ ഈ രോഗം ശമിപ്പിക്കാനുള്ള മരുന്നുണ്ടാക്കാം.
കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിക്കുക. ഭക്ഷണം കഴിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വേണം ഈ വെള്ളം കുടിക്കാന്‍. എല്ലാ വിധ ദഹനസംബന്ധമായ രോഗങ്ങള്‍ക്കും ഇത് പ്രതിവിധിയാണ്.
കറിവേപ്പിലയും തേനും ചേര്‍ത്ത് അതിരാവിലെ കഴിക്കുക. ച്ഛര്‍ദ്ദി ഉണ്ടാവുകയാണെങ്കില്‍ കറിവേപ്പില ചെടിയുടെ തോലും ചേര്‍ത്ത് കഴിക്കാവുന്നതാണ്.
നേന്ത്രപ്പഴം പുഴുങ്ങിയ ശേഷം കഷണങ്ങളാക്കുക. ഒരു പാത്രത്തില്‍ അല്പം നെയ്യെടുത്ത ശേഷം അതില്‍ കരയാമ്പുവ് ഇടുക. ശേഷം നേന്ത്രപ്പഴവും ഈ പാത്രത്തിലിടുക. ഇനി തൈര്, മഞ്ഞള്‍, മല്ലി, ഉപ്പ് എന്നിവ ചേര്‍ക്കുക. അതിസാരത്തിന് പ്രയോജനപ്രദമായ മരുന്നാണിത്.
|