ആയൂര്‍വേദത്തില്‍ കര്‍ക്കിടകമാസത്തിന് വളരെ പ്രാധാന്യമുണ്ട്. സുഖചികിത്സയുടെ കാലമാണത്.
വേനല്‍ക്കാലത്ത് ഉണങ്ങി വരണ്ടു കിടക്കുന്ന ഭൂമിയില്‍ മഴയോടുകൂടി കിളിര്‍ത്തു വരുന്ന ഔഷധസസ്യങ്ങളില്‍ പോഷകമൂല്യവും, ഔഷധഗുണവും അധികരിക്കുമെന്നാണ് വിശ്വാസം. ഈ ഔഷധങ്ങള്‍ കര്‍ക്കിടകത്തില്‍ സേവിച്ചാല്‍ വര്‍ഷം മുഴുവന്‍ ആരോഗ്യമെന്നാണ് പഴമൊഴി.
പത്തുതരം ഇലകളാണ് പ്രധാനമായും സുഖചികിത്സയ്ക്കുപയോഗിക്കുന്നത്. ദശപുഷ്പങ്ങള്‍ എന്നറിയപ്പെടുന്ന ഇവ ധനുമാസത്തിലെ തിരുവാതിര ദിവസം സുമംഗലികള്‍ തലയില്‍ ചൂടുന്നു. കേരളത്തിന്‍റെ മാത്രം അമൂല്യ സന്പത്തായ ദശപുഷᅲമാണ് കര്‍ക്കിടകത്തിലെ ഔഷധക്കഞ്ഞിയുടെ പ്രധാന ചേരുവ. അവയുടെ ദേവത, ഫലം, സംസ്കൃതനാമം എന്നിവ.
കറുക - ആദിത്യന്‍ - ആധിവ്യാധിശമനം - ഭാര്‍ഗവി കൃഷ്ണക്രാന്തി (വിഷ്ണു ക്രാന്തി) - ശ്രീകൃഷ്ണന്‍ - വൈഷ്ണേവ പാദലബワി - ഹരികോന്തിജ തിരുതാളി - ശ്രീഭഗവതി - ഐശ്വര്യം - തിരുതാളി പൂവ്വാംകുരുന്നില - ബ്രഹ്മാവ് - ദാരിദ്യ്രനാശം - സഹദേവി മുക്കുറ്റി - ശ്രീപാര്‍വതി - ഭര്‍തൃപുത്രസൗമ്യം - ജലപുഷᅲം കയ്യൂണ്യം (കൈതോന്നി) - ശിവന്‍ - പഞ്ചപാതകനാശം - കേശരാജ നെല്‍പാത (നീലപന) - ഭൂമിദേവി - വിവേകം - താലപത്രിക ചെറുള - യമധര്‍മ്മന്‍ - ആയുസ്സ് - ഭദ്ര മുയല്‍ചെവിയന്‍ - കാമന്‍ - സൗന്ദര്യം - സംഭാരി ഉഴിഞ്ഞ - യമന്‍ -ഇഷ്ടസിദ്ധി - ഇന്ദ്രവല്ലി
ഇന്ദ്രവല്ലി ; കേശരാജ ഭാര്‍ഗവി ; ഹരികോന്തിജം ഭദ്രാ ; ജലപുഷᅲ ; സംഭാരീ സഹദേവി ; തിരു ; താലപത്രിക
|