* അത്തിമരത്തിലുണ്ടാകുന്ന ഇത്തിള്‍ക്കണ്ണി അരച്ചു മോരില്‍ കലക്കി സേവിക്കുക.
* ആവീരക്കുരു, തെറ്റാമ്പരല്‍, ആമ്പല്‍ക്കുരു, കുന്നിക്കുരു ഇവ സമം പൊടിച്ചു അതില്‍ ഞവണിക്ക (ഞമഞ്ഞി) മാംസവും തേനും ചേര്‍ത്തു സേവിക്കുക.
* നെല്ലിക്കാ കഷായത്തില്‍ വരട്ടുമഞ്ഞള്‍ അരച്ചുകലക്കി തേന്‍ ചേര്‍ത്തു സേവിക്കുക.
* ചെമ്പകമൊട്ടരച്ചു തേനും പഞ്ചസാരയും ചേര്‍ത്തു സേവിക്കുക.
* ചെറുകടലാടി വേരരച്ച് ഇലനീരില്‍ കലക്കി സേവിക്കുക.
* പ്ളാശിന്‍പൂവ് അരച്ച് തേനും നെയ്യും ചേര്‍ത്തു സേവിക്കുക.
* കുന്നിയുടെ വേരരച്ച് തേനും, മോരും ചേര്‍ത്തു സേവിക്കുക.
* പുളിംകുരുവിന്‍റെ തൊലി പൊടിച്ച പൊടിയും ഞവരയരിപ്പൊടിയും പഞ്ചസാരയും ചേര്‍ത്തു സേവിക്കുക.
* പാടക്കിഴങ്ങ് കാടിവെള്ളത്തിലരച്ചു സേവിക്കുക.
* അത്തിപ്പാലില്‍ പുളിങ്കുരുത്തൊലി അരച്ചു കലക്കി സേവിക്കുക.
* ഏകനായകത്തിന്‍ വേരിന്‍റെ തൊലി മോരില്‍ അരച്ചു കലക്കി സേവിക്കുക. അത്തിത്തൊലിയിട്ടു വെച്ച വെള്ളവും കുടിക്കുക.
|