പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  നാട്ടറിവ്‌
 
കുഴിനഖം മാറ്റാന്‍


1. പച്ചമഞ്ഞള്‍ അരച്ച് വേപ്പെണ്ണയുമായി യോജിപ്പിച്ചു പുരട്ടുക.
2. എരിക്കിന്‍ കറ ഒഴിക്കുക.
3. നവസാരം തേനില്‍ കുഴച്ച് പുരട്ടുക.
4. കൂനമ്പാലയുടെ കറ തുടരെ പുരട്ടുക.
5. മുരിങ്ങവേരിന്‍റെ തൊലി ചടച്ചുപിഴിഞ്ഞെടുത്ത നീരില്‍ പനയോല അരച്ചു പുരട്ടുക.
6. മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ചു പുരട്ടുക.
7. ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്തുകുഴച്ചു പുരട്ടുക.
8. കാഞ്ഞിരവേരിട്ട് വെച്ച കഷായം പാലും ചേര്‍ത്തു ധാര ചെയ്യുക.
9. വെറ്റിലഞെട്ടും തുമ്പത്തളിരും തിളപ്പിച്ച് വെളിച്ചെണ്ണ ചേര്‍ത്ത് പുരട്ടുക.
10. ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ വയ്ക്കുക.
11. ഉപ്പ് ഒലിവെണ്ണയില്‍ചേര്‍ത്ത് ചൂടോടെ പുരട്ടുക.
12. കറ്റാര്‍വാഴപോള നീരില്‍ പച്ചമഞ്ഞളരച്ച് കലക്കി തിളപ്പിച്ചാറ്റിയ ശേഷം പുരട്ടുക.
13. ശംഖ്, പടിക്കാരം ഇവ പൊടിച്ച് വെളിച്ചെണ്ണയില്‍ മൂപ്പിച്ചു പുരട്ടുക. മൈലഞ്ചിയില അരച്ചു പുരട്ടുക.
14. ചുളുചുളുപ്പോടെയുള്ള വേദനയുണ്ടായാല്‍ അവിടെ വെള്ളം കൊണ്ട് ധാര ചെയ്യുക.
15. പത്തുമണിപ്പൂവ് ചതച്ച് വച്ചുകെട്ടുക.
കൂടുതല്‍
ദാഹക്കൂടുതലിന്
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
മുഖത്തെ ചുളിവുകള്‍ മാറ്റാന്‍
ചില ഒറ്റമൂലികള്‍
മഞ്ഞള്‍ മാഹാത്മ്യം