പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  നാട്ടറിവ്‌
 
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ആഹാരം കഴിക്കുക എന്ന പ്രക്രിയ അലസതയോടെ ചെയ്യാനുള്ളതല്ല. ഭക്ഷണകാര്യത്തില്‍ വളരെയേറെ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ അനവധിയാണ്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ നിരവധി വസ്തുക്കള്‍ ഉണ്ട്.

1. പഴങ്ങളും പച്ചക്കറികളും ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഹൃദയാഘാതം തടയാന്‍ പഴത്തിലെയും പച്ചക്കറികളിലെയും നാരുകള്‍ക്ക് കഴിവുണ്ട്.

2. മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

3. എണ്ണയുടെ അമിത ഉപയോഗം കുറയ്ക്കുക. വെളിച്ചെണ്ണയില്‍ ധാരാളം കൊഴുപ്പുള്ളതിനാല്‍ അത് ഉപയോഗിക്കുന്നത് നിയന്ത്രിക്കുക. സസ്യ എണ്ണകളെ ആശ്രയിക്കുകയാണ് നല്ലത്.

4. കൊഴുപ്പു കൂടിയ ആഹാരസാധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം. പാലുല്പന്നങ്ങള്‍, നെയ്യ്, കരള്‍, മുട്ട, ആട്ടിറച്ചി, മാട്ടിറച്ചി തുടങ്ങിയവയിലൊക്കെ കൊഴുപ്പിന്‍റെ അംശം വളരെ കൂടുതലാണ്.

5. മാംസാഹാരത്തിന്‍റെ ഉപയോഗം തൊലികളഞ്ഞ കോഴിയിറച്ചില്‍ ഒതുക്കുക. തൊലിയുടെ ഉള്‍ഭാഗത്താണ് കൊഴുപ്പ് അടിഞ്ഞിരിക്കുന്നത്.

6. ദിവസവും ധാരാളം വെള്ളം കുടിയ്ക്കുക. വൃക്കയിലെ കല്ലുകളുണ്ടാവുന്നതും മൂത്രത്തിലെ അണുബാധയും ഇതു മൂലം തടയാം.

7. കൃത്യസമയത്ത് തന്നെ ആഹാരം കഴിക്കുക.

8. ഉപ്പ്, മധുരം, ഇവയുടെ അമിത ഉപയോഗം നന്നല്ല.
കൂടുതല്‍
മുഖത്തെ ചുളിവുകള്‍ മാറ്റാന്‍
ചില ഒറ്റമൂലികള്‍
മഞ്ഞള്‍ മാഹാത്മ്യം