മുഖത്ത് ചുളിവുകള്‍ വന്നാല്‍ ആധി പിടിക്കണ്ട. ചെലവ് കുറഞ്ഞ വീട്ടറിവുകള്‍ കൊണ്ട് ചുളിവ് നിവര്‍ത്താം.
1.നെയ്യും തേനും ചെറുനാരങ്ങാനീരം സമം ചേര്‍ത്ത് മുഖത്ത് തടവുക. ചുളിവുകള്‍ മാറിക്കിട്ടും.
2. കാബേജ് നന്നായി കഴുകി അരയ്ക്കുക. അതില്‍ അര ടീസ്പൂണ്‍ തേനും സമം യീസ്റ്റും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിപ്പിടിക്കുന്നതിന് മുന്‍പ് ക ഴുകി കളയുക.
മുഖത്തെ പാടുകള്‍ മാറ്റാന്‍
ആര്യവേപ്പ്, പച്ചമഞ്ഞള്‍, രക്തചന്ദനം, പാല്‍പ്പാട, വെള്ളരിക്ക, തേന്‍ ... ഔഷധരുണങ്ങളേറിയവയാണ് ഇവയോരോന്നും. ചേരുംപടി ചേര്‍ത്ത് ഉപയോഗിച്ചാല്‍ അവ ഉളവാക്കുന്ന ഫലം അത്ഭുതപ്പെടുത്തുന്നതാണ്. മുഖത്ത് പാടുകള്‍ കൂടുതലുള്ളതില്‍ ദു:ഖമുണ്ടെങ്കില്‍ അവ മാറ്റാന്‍ ഇവയ്ക്ക് സാധിക്കും.
1. ആര്യവേപ്പ് പച്ചമഞ്ഞള്‍ ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടി കുളിക്കുക. മഞ്ഞളും വേപ്പും അണുനാശകമായതിനാല്‍ പാടുണ്ടാകുന്നത് തടുക്കുമെന്ന് തീര്‍ച്ച.
2. പാല്‍പ്പാട വെള്ളരിക്കാനീര്, തേന്‍ ഇവ സമം ചേര്‍ത്ത് മുഖത്ത് പുരട്ടി ഉണങ്ങുന്നതിനു മുമ്പ് കഴുകിക്കളയുക.
3. രക്തചന്ദനം അരച്ച് വെള്ളരിക്കാനീരില്‍ കുറെദിവസം പുരട്ടിയാല്‍ മുഖക്കുരു ഉണങ്ങിക്കരിഞ്ഞ പാടുകള്‍ മാറും.
മുഖസൗന്ദര്യത്തിന്
1. കസ്തൂരിമഞ്ഞള്‍, ചെറുപയര്‍പൊടി എന്നിവ സമമെടുത്ത് അരച്ച് ചെറുനാരങ്ങാ നീരില്‍ ചാലിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുന്നതിന് മുമ്പ് കഴുകിക്കളയുക.
2. കണ്‍തടങ്ങളില്‍ കറുപ്പ് പടര്‍ന്നതില്‍ മനസു വിഷമിക്കുന്നുവെങ്കില്‍ അതിനൊരു ഒറ്റമൂലിയുണ്ട്. തക്കാളിയുടെ നീരും നാരങ്ങാനീരും സമം അളവില്‍ ചേര്‍ത്ത് കണ്‍തടങ്ങളില്‍ പുരട്ടി ഉണങ്ങുന്നതിന് മുന്‍പ് കഴുകിക്കളയുക. കറുപ്പ് മാറിക്കിട്ടും.
3. എള്ള്, നെല്ലിക്കാത്തോട് ഇവ പൊടിച്ച് തേനില്‍ കുഴച്ച് ദിവസേന മുഖത്ത് പുരട്ടുക. മുഖസൗന്ദ്യം വര്‍ധിക്കും.
|