പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  നാട്ടറിവ്‌
 
ചില ഒറ്റമൂലികള്‍
WEBDUNIA

മുരിങ്ങയിലനീരില്‍ ശുദ്ധമായ തേന്‍ ചേര്‍ത്ത് അതിരാവിലെ വെറും വയറ്റിലും വൈകിട്ടും കഴിക്കുക. രക്തസമ്മര്‍ദ്ദം കുറഞ്ഞു കിട്ടും.

ചെറുതിപ്പലി വറുത്തു പൊടിച്ച് പശുവിന്‍പാലില്‍ ചേര്‍ത്തിളക്കി കുടിച്ചാല്‍ എത്ര ശക്തമായ അതിസാരമായാലും മാറും.

രണ്ടു ഗ്ളാസ് നല്ല കടുപ്പമുള്ള കട്ടന്‍ചായയില്‍ ഉപ്പു ചേര്‍ത്ത് കഴിക്കുക. വയറിളക്കത്തിന് ശമനമുണ്ടാകും.

കുരുമുളക്, തുളസിയില, കരുപ്പട്ടി എന്നിവ ദിവസവും മൂന്നുതവണ ചവച്ചരച്ച് പതുക്കെ അലിയിച്ചിറക്കുക. ചുമ മാറും.

ആവണക്കെണ്ണയില്‍ കടുക്ക പൊടിച്ച് കുഴച്ച് കുറുന്തോട്ടിക്കഷായത്തില്‍ കഴിക്കുക. വാതരോഗങ്ങള്‍ക്ക് കൈക്കൊണ്ട ഔഷധമാണ്.

ചിറ്റാടലോടകത്തിന്‍റെ ഇല ചതച്ച് നീരെടുത്ത് കഷായമിട്ടു കുടിക്കുക. ചുമ കുറയും
കൂടുതല്‍
മഞ്ഞള്‍ മാഹാത്മ്യം