ചര്‍മ്മത്തില്‍ മോയിസ്ചറൈസിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്ന പതിവുണ്ടോ നിങ്ങള്‍ക്ക്. എന്നാല്‍ സൂക്ഷിക്കുക. മോയിസ്ചറൈസിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അര്‍ബുദമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പരീക്ഷണങ്ങളില്‍ തെളിഞ്ഞത്.
എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് അര്‍ബുദമുണ്ടാകാനുള്ള സാധ്യത കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നത്. അള്‍ട്ര വയലറ്റ് രശ്മികള്‍ പതിപ്പിച്ച എലികളിലാണ് പരീക്ഷണം നടന്നത്.
എന്നാല്‍, മാരകമായ അര്‍ബുദ ബാധയല്ല കണ്ടെത്തിയതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി. മെല്ലെ മാത്രം വളരുന്ന മുഴകളാണ് പരീക്ഷണത്തിന് വിധേയമായ എലികളില്‍ കണ്ടെതെന്ന് സൂചനയുണ്ട്. ഇവ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
ന്യൂജഴ്സിയിലെ റട്ഗേഴ്സ് സര്‍വകലാശാലയിലെ അലന്‍ കൊനിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. നാല് വ്യത്യസ്ത ക്രീമുകള്‍ എലികളില്‍ പരീക്ഷിച്ചപ്പോള്‍ എല്ലാ ക്രീമുകളും അര്‍ബുദം ഉണ്ടാക്കിയെന്ന് കണ്ടെത്താനായിയെന്ന് ഗവേഷകര്‍ പറഞ്ഞു.
|