പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത > ജലദോഷത്തിന് ഗുളിക വരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജലദോഷത്തിന് ഗുളിക വരുന്നു
PTIPTI
ജലദോഷം പിടിപെട്ടല്ലോ. ഇനി ദിവസങ്ങളോളം അസ്വസ്ഥതയുമായി കഴിയേണ്ടി വരുമല്ലോ എന്നോര്‍ത്ത് വിഷണ്ണരാകേണ്ട.

ഒരു ഗുളിക കഴിച്ചാല്‍ മാത്രം മതി ജലദോഷം പമ്പ കടക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ജലദോഷത്തിന് കാരണമാകുന്ന ഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പുതിയ മരുന്ന് വികസിപ്പിച്ചതായാണ് ഒരു അന്താരാഷ്ട്ര ഗവേഷണ സംഘം അവകാശപ്പെടുന്നത്.

ബി ടി എ 798 എന്ന പേരിലുളള ഗുളിക മൂക്കടപ്പ് മാറ്റാന്‍ സഹായകമാണ്. ആസ്ത്മ പോലുള്ള രോഗങ്ങള്‍ ജീവന് ഭീഷണി ആകുന്ന തലത്തിലേക്ക് മാറാതിരിക്കാനും ഈ ഗുളിക സഹായകമാണ്.

ജലദോഷത്തിന് കാരണമാകുന്ന ഘടകങ്ങളെ ശരീരത്തിലെ കോശങ്ങളിലേക്ക് പടരുന്നതില്‍ നിന്നും പുതിയ മരുന്ന് തടയുന്നതായി ഗവേഷകര്‍ പറയുന്നു. അസുഖം പകരുന്നതിനെ തടയാനും ഈ മരുന്ന് ഫലപ്രദമാണ്.

പരീക്ഷണശാലകളില്‍ ഈ മരുന്ന് ജലദോഷത്തിന് കാരണമാകുന്ന വൈറസുകളെ മണിക്കൂറുകള്‍ക്കുള്ളില്‍ വന്‍ തോതില്‍ നശിപ്പിച്ചതായി കണ്ടു. മനുഷ്യരില്‍ ഇതിന്‍റെ പരീക്ഷണം നടന്ന് കൊണ്ടിരിക്കുകയാണ്. പരീക്ഷണം വിജയകരമായാല്‍ പുതിയ മരുന്ന് അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാര്‍ക്കറ്റിലിറങ്ങുമെന്ന് കരുതുന്നു.
കൂടുതല്‍
പ്രമേഹമോ? ബ്രോക്കോളി കഴിക്കൂ
പൊണ്ണത്തടി കാന്‍സറും ഉണ്ടാക്കും
ഹൃദയവിവരങ്ങള്‍ അറിയാന്‍ മൊബൈല്‍
ശബ്ദം സെക്സി ആണേല്‍ ആളും സെക്സി!
‘കുഞ്ഞിക്കാലിന്’ വിഷമിക്കേണ്ട!
വൈറ്റമിന്‍ ബി 12 കുറഞ്ഞാലും മസ്തിഷ്കാഘാതം