പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത > പ്രമേഹമോ? ബ്രോക്കോളി കഴിക്കൂ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രമേഹമോ? ബ്രോക്കോളി കഴിക്കൂ
PROPRO
പ്രമേഹം ബാധിച്ചാല്‍ മധുരം കഴിക്കാനാകില്ല. അതു കൊണ്ടു തന്നെ രുചികരമായ പലവിധ ആ‍ഹാര സാധനങ്ങളും ഉപേക്ഷിക്കേണ്ടി വരും. പ്രശ്നം ഇവിടം കൊണ്ടു മാത്രം തീരുന്നില്ല പ്രമേഹം മറ്റ് പലവിധ അസുഖങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

ഹൃദയത്തിലെ രക്ത ക്കുഴലുകള്‍ക്ക് പ്രമേഹം വലിയ തകരാറ് ഉണ്ടാക്കുന്നുണ്ട്. ഇത് ഹൃദയാഘാതത്തിനും കാരണമാകുന്നുണ്ട്. എന്നാല്‍, ഇങ്ങനെ ഹൃദയത്തിന് ഉണ്ടാകുന്ന തകരാറ് പരിഹരിക്കാന്‍ വഴി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. എന്താണ് വഴിയെന്നല്ലേ? ബ്രോക്കോളി കഴിക്കുക.

വാര്‍വിക് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ബ്രോക്കോളിയില്‍ അടങ്ങിയിട്ടുള്ള ഘടകമായ സള്‍ഫറഫേന്‍ ആണ് ഹൃദയത്തെ സംരക്ഷിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. രക്തക്കുഴലുകളെ സംരക്ഷിക്കുന്ന എന്‍സൈമുകള്‍ കൂടുതലായി ഉല്പാദിപ്പിക്കുന്നതിന് സള്‍ഫറഫേന്‍ കാരണമാകുന്നതായി ഗവേഷകര്‍ പറയുന്നു.

ഇതുവഴി ഹൃദയ കോശങ്ങള്‍ക്ക് ദോഷകരമായ തന്മാത്രകളുടെ ഉല്പാദനം കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രമേഹം ബാധിച്ചിട്ടുളളവര്‍ക്ക് ഹൃദ്രോഗം ഉണ്ടാവാനുള്ള സാധ്യത അഞ്ച് മടങ്ങ് അധികമാണ്. ഹൃദയത്തിലെ രക്തക്കുഴലുകളുടെ തകരാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.
കൂടുതല്‍
പൊണ്ണത്തടി കാന്‍സറും ഉണ്ടാക്കും
ഹൃദയവിവരങ്ങള്‍ അറിയാന്‍ മൊബൈല്‍
ശബ്ദം സെക്സി ആണേല്‍ ആളും സെക്സി!
‘കുഞ്ഞിക്കാലിന്’ വിഷമിക്കേണ്ട!
വൈറ്റമിന്‍ ബി 12 കുറഞ്ഞാലും മസ്തിഷ്കാഘാതം
ആയുസ്സ് കൂട്ടാന്‍ ആഹാരം കുറയ്ക്കൂ