പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത > പൊണ്ണത്തടി കാന്‍സറും ഉണ്ടാക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൊണ്ണത്തടി കാന്‍സറും ഉണ്ടാക്കും  Search similar articles
Obesity
WDWD
ഒട്ടേറെ രോഗങ്ങളുടെ ആതിഥേയനാണ് അമിത വണ്ണം. പ്രമേഹം, അമിതരക്ത മര്‍ദ്ദം, ഇശ്ചാമിനിക് ഹൃദയ രോഗങ്ങള്‍ എന്നിവ പൊണ്ണത്തടി മൂലം ഉണ്ടാവും എന്ന കാര്യം വൈദ്യശാസ്ത്ര രംഗം ശരിവച്ചിട്ടുണ്ട്.

ഞെട്ടിപ്പിക്കുന്ന മറ്റൊരു തിരിച്ചറിവ് പതിനാലു മുതല്‍ 20 ശതമാനം വരെ കാന്‍സറിന് പൊണ്ണത്തടി മൂലം ആണ് ഉണ്ടാവുന്നത് എന്നാണ്. നൂറു കണക്കിന് കാന്‍സര്‍ പഠനങ്ങളുടെ വിശകലനത്തില്‍ നിന്നാണ് ഈ വിവരം ലഭ്യമായത്.

കാന്‍സര്‍ രോഗിയുടെ ലക്ഷണം മെലിഞ്ഞു ചടച്ച പ്രകൃതം ആയിരുന്നു. തടിച്ച ഒരാള്‍ക്ക് കാന്‍സര്‍ ഉണ്ടാവില്ല എന്നായിരുന്നു വിശ്വാസം. എന്നാല്‍ സത്യം അതല്ല. പുരുഷന്മാരുടെ കാര്യത്തില്‍ ബി.എം.ഐ (ബോഡി മാസ് ഇന്‍ഡെക്സ്) അഞ്ച് പോയിന്‍റില്‍ കൂടുതല്‍ ആണെങ്കില്‍ കൊളോണ്‍ കാന്‍സര്‍ വരാനുള്ള സാധ്യത 55 ശതമാനം കൂടുതലാണ്.

ഇതേ വര്‍ധന സ്ത്രീയുടെ ബി.എം.ഐ യില്‍ കാണുകയാണെങ്കില്‍ അവര്‍ക്ക് സ്തനാര്‍ബ്ബുദമോ ഗര്‍ഭപാത്ര അര്‍ബ്ബുദമോ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്.
Obesity
WDWD


ആണിന്‍റെയും പെണ്ണിന്‍റെയും കാര്യത്തില്‍ അമിത ഭാരം കൂടും തോറും ഓസിയോഫാഗസ്, വൃക്കകള്‍, ഗാള്‍ ബ്ലാഡര്‍, പാന്‍‌ക്രിയാസ് എന്നിവയ്ക്ക് കാന്‍സര്‍ വരാനുള്ള സാധ്യതയും കൂടും. ലിംഫോമാസും പല തരത്തിലുള്ള രക്താര്‍ബ്ബുദവും പൊണ്ണത്തടി കൊണ്ട് വരാം എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കൂടുതല്‍
ഹൃദയവിവരങ്ങള്‍ അറിയാന്‍ മൊബൈല്‍
ശബ്ദം സെക്സി ആണേല്‍ ആളും സെക്സി!
‘കുഞ്ഞിക്കാലിന്’ വിഷമിക്കേണ്ട!
വൈറ്റമിന്‍ ബി 12 കുറഞ്ഞാലും മസ്തിഷ്കാഘാതം
ആയുസ്സ് കൂട്ടാന്‍ ആഹാരം കുറയ്ക്കൂ
അമിതമദ്യപാനം ഓര്‍മ്മ കുറയ്ക്കും