ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഹൃദ്രോഗിയുടെ വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. മൊബൈല്‍ ഫോണില്‍ ചെറു ഹൃദയ നിരീക്ഷണ ഉപകരണവും ഒരു ജി പി എസ് ഉപകരണവും ഘടിപ്പിച്ചിരിക്കും. ഇതുവഴി ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയുടെ പുനരധിവാസം സംബന്ധിച്ച വിവരങ്ങള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ഇരുന്ന് തന്നെ അറിയാനാകും.
ഈ പദ്ധതി വഴി ഹൃദ്രോഗത്തിനോ ഹൃദയ ശസ്ത്രക്രിയയ്ക്കോ വിധേയനായ വ്യക്തിക്ക് ആറാഴ്ച നടത്ത പരിശീലനം, വ്യക്തിക്ക് സൌകര്യപ്രദമായ സ്ഥലത്ത് നടത്താനാകും. ഇവരുടെ നെഞ്ചില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണത്തിലൂടെ ലഭിക്കുന്ന സിഗ്‌നലുകള്‍ വളരെ വിദൂരമായ സ്ഥലത്ത് ഇരുന്ന് തന്നെ ഡോക്ടര്‍മാര്‍ക്ക് മനസിലാക്കാനാകും.
രോഗിയുടെ നെഞ്ചില്‍ ഒരു ചെറു ഇ സി ജി ഉപകരണം ചേര്‍ത്ത് വയ്ക്കുന്നു. ഇതിനൊപ്പം ഒരു ജി പി എസ് റിസീവറുമുണ്ടാകും. ഇവ രണ്ടും ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചിട്ടുണ്ടാകും.
ഹൃയത്തില്‍ നിന്നുള്ള സിഗ്നലുകള്‍, രോഗി ഏത് ഭാഗത്ത് നില്‍ക്കുന്നു, നടത്തയുടെ വേഗത എന്നിവ തത്സമയം തന്നെ ഡോക്ടര്‍ക്ക് മനസിലാക്കാനാകും- ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്‍നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ബയോമെഡിക്കല്‍ ഇന്നോവേഷനിലെ ചാള്‍സ് വൊറിഗം പറഞ്ഞു.
|