പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശബ്ദം സെക്സി ആണേല്‍ ആളും സെക്സി!  Search similar articles
PTIPTI
ശബ്ദവും ഒരാളുടെ രൂപവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ആകര്‍ഷകമാ‍യ ശബ്ദത്തിനുടമയായ ആളുടെ രൂപവും ആകര്‍ഷകമായിരിക്കുമെന്നാണ് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

പെന്‍സില്‍‌വാനിയയിലെ ആല്‍ബ്രൈറ്റ് കോളേജിലെ മനശാസ്ത്രജ്ഞയായ സൂസന്‍ ഹ്യൂസിന്‍റെ നേതൃത്വത്തിലാണ് പഠനം നടന്നത്. സെക്സി ആയ ശബ്ദം ഉളള ആള്‍ക്കാര്‍ക്ക് ആകര്‍ഷകമായ ശരീരവുമുണ്ടായിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മുഖത്തിന്‍റെ സൌന്ദര്യമല്ല ശരീര സൌന്ദര്യത്തെ ആണ് ആകര്‍ഷക രുപം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒരാളുടെ ശബ്ദം അയാളുടെ ജൈവപരമായ കാര്യങ്ങളെ കുറിച്ച് ഏറെ വിവരങ്ങള്‍ നല്‍കുന്നു. ശബ്ദത്തിലൂടെ അയാളുടെ ‘ലൈംഗിക മൂല്യം’ അറിയാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്- ഹ്യൂസിനെ ഉദ്ധരിച്ച് ‘ലൈവ് സയന്‍സ്’ മാസിക റിപ്പോര്‍ട്ട് ചെയ്തു.

പഠനത്തില്‍ 100 പേരാണ് പങ്കെടുത്തത്. നേരത്തേ റെക്കാഡ് ചെയ്ത ശബ്ദം ഇവരെ കേള്‍പ്പിക്കുകയുണ്ടായി. വിവിധ മാനദണ്ഡമുപയോഗിച്ച് ഇണയെ തെരഞ്ഞെടുക്കാന്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. സമീപനം, മേധാവിത്വം, ആരോഗ്യം, ആത്മാര്‍ത്ഥത, ഡേറ്റ് ലഭിക്കാനുള്ള സാഹചര്യം, പക്വത, ലൈംഗികത തുടങ്ങിയവയെ അടിസ്ഥാനമാക്കി ഇവര്‍ ആകര്‍ഷകമായ വ്യക്തിയെ തെരഞ്ഞെടുക്കുകയായിരുന്നു.

ഒരു ശബ്ദം ആകര്‍ഷകമായി തോന്നുന്നതിന്‍റെ മാനദണ്ഡത്തിന്‍റെ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. എന്നാല്‍, ആകര്‍ഷകമായ ശബ്ദങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചപ്പോള്‍ പൊതുവായി പ്രത്യേകതകളൊന്നും കണ്ടെത്താനായില്ലെന്ന് ഹ്യൂസ് പറഞ്ഞു.
കൂടുതല്‍
‘കുഞ്ഞിക്കാലിന്’ വിഷമിക്കേണ്ട!
വൈറ്റമിന്‍ ബി 12 കുറഞ്ഞാലും മസ്തിഷ്കാഘാതം
ആയുസ്സ് കൂട്ടാന്‍ ആഹാരം കുറയ്ക്കൂ
അമിതമദ്യപാനം ഓര്‍മ്മ കുറയ്ക്കും
ബംഗ്ലാ: ഭീമന്‍ മുഴ നീക്കം ചെയ്തു
പുകവലി ആയുസ്സ് കുറയ്ക്കും