സന്താനങ്ങള്‍ ഇല്ലാത്ത ദുഖം അലട്ടുന്ന നിരവധി പേര്‍ ലോകത്തുണ്ട്. എന്നാല്‍, ഈ അവസ്ഥ അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ആര്‍ക്കും ഏത് പ്രായത്തിലുള്ളവര്‍ക്കും കുട്ടിയുണ്ടാവാനുള്ള സാഹചര്യം മുപ്പത് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. സയന്‍സ് ജേണല്‍ നാച്വര്‍ എന്ന മാസികയിലാണ് ശാസ്ത്രജ്ഞരുടെ ഈ നിഗമനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒരു വയസ് മുതല്‍ 100 വയസ് വരെയുള്ള ഏതൊരാള്‍ക്കും കുട്ടിയുണ്ടാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സാധാരണ പ്രസവത്തിന്‍റെ സ്ഥാനത്ത് കൃതിമമായ ഗര്‍ഭപാത്രവും ഭ്രൂണവും ഒക്കെയാകും ഉണ്ടാകുക. ജനിതക പരിശോധനയിലൂടെ രോഗങ്ങള്‍ ഒന്നും ഉണ്ടാകാന്‍ സാദ്ധ്യതയില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനാകുമെന്നതും പ്രത്യേകതയാണ്.
ചെലവ് കുറഞ്ഞ് രീതിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനാകുന്ന സാഹചര്യവും ഭാവിയില്‍ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ പല രാജ്യങ്ങളും നിരോധിച്ചിരിക്കുന്ന ക്ലോണ്‍ കുഞ്ഞുങ്ങളും ഭാവിയില്‍ യാഥാര്‍ത്ഥ്യമാകും.
|