പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വൈറ്റമിന്‍ ബി 12 കുറഞ്ഞാലും മസ്തിഷ്കാഘാതം  Search similar articles
PTIPTI
ഇന്ത്യയില്‍ ഉണ്ടാകുന്ന മരണകാരണങ്ങളില്‍ മസ്തിഷ്കാഘാതത്തിന് രണ്ടാം സ്ഥാനമാണുള്ളത്. മസ്തിഷ്കാഘാതത്തിന്‍റെ ഭാഗമായി അംഗ വൈകല്യവും ഉണ്ടാകുന്നുണ്ട്.

എന്നാല്‍, അടുത്തിടെ നടന്ന പഠന പ്രകാരം വൈറ്റമിന്‍ ബി 12 ന്‍റെ കുറവും മസ്തിഷ്കാഘാതത്തിന് കാരണമാകുമെന്ന് കണ്ടെത്തി. സാധാരണ സസ്യാഹാരം ശീലമാക്കിയവരിലാണ് വൈറ്റമിന്‍ ബി 12ന്‍റെ കുറവ് അനുഭവപ്പെടുന്നത്. പൊതുവെ പ്രമേഹവും രക്തസമ്മര്‍ദ്ദവും ആണ് മസ്തിഷ്കാഘാതത്തിന് കാരണമായി പറയുന്നതെങ്കിലും അതിനെക്കാളൊക്കെ ഏറെയാണ് വൈറ്റമിന്‍ ബി 12ന്‍റെ കുറവ് മൂലം ഉണ്ടാകുന്ന അപകട സാധ്യത.

ഹോമോസിസിറ്റിന്‍ എന്ന അമീനോ ആസിഡ് അധികരിക്കുന്നത് മൂലമുള്ള ഹോമോസിസ്റ്റീനിയ എന്ന അവസ്ഥയും മസ്തിഷ്കാഘാതത്തിന് കാ‍രണമാണെന്ന് മാക്സ് ആശൂപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. അരുണ്‍ ഗാര്‍ഗ് പറഞ്ഞു. ഈ അവസ്ഥ കൂടുതലും സസ്യാഹാരം മാത്രം കഴിക്കുന്നവരിലാണ് ഉണ്ടാകുന്നത്.

വൈറ്റമിന്‍ ബി 12 പ്രധാനമായും മാംസത്തിലും പാലിലുമാണ് അടങ്ങിയിരിക്കുന്നത്. വൈറ്റമിന്‍ ബി 12, ബി 6, ഫോലേറ്റ് എന്നിവയുടെ കുറവാണ് മസ്തിഷ്കാഘാതങ്ങളില്‍ ഭൂരിഭാഗത്തിനും കാ‍രണമാകുന്നത്.

സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ മസ്തിഷ്കാഘതത്തിനുള്ള സാധ്യത അധികമാണ്. എന്നാല്‍, ഫോലേറ്റ് പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിട്ടുള്ളതിനാല്‍ ഇന്ത്യാക്കാരില്‍ ഇതിന്‍റെ കുറവ് അപൂര്‍വമാണ്. എന്നാല്‍, വൈറ്റമിന്‍ ബി 12ന്‍റെ കുറവ് ഇന്ത്യാക്കാരില്‍ സാധാരണമാണ്.

കൂടുതല്‍
ആയുസ്സ് കൂട്ടാന്‍ ആഹാരം കുറയ്ക്കൂ
അമിതമദ്യപാനം ഓര്‍മ്മ കുറയ്ക്കും
ബംഗ്ലാ: ഭീമന്‍ മുഴ നീക്കം ചെയ്തു
പുകവലി ആയുസ്സ് കുറയ്ക്കും
ഹൃദയാഘാതം: ജീന്‍ കണ്ടെത്തി
പഴച്ചാര്‍ അമിതവണ്ണത്തിനു കാരണമോ?