പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആയുസ്സ് കൂട്ടാന്‍ ആഹാരം കുറയ്ക്കൂ  Search similar articles
PTIPTI
ആയുസ്സും യുവത്വവും വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹമില്ലാത്തവരുണ്ടാകുമോ? സാധാരണ എല്ലാവര്‍ക്കും ഉണ്ടാകാറുള്ള ഈ അഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന വിദ്യ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. വിദ്യ എന്താണെന്നോ, അഹാരം കഴിക്കുന്നത് കുറയ്ക്കുക.

ആഹാരം കുറച്ച് കഴിച്ചാല്‍ ആയുസ്സ് വര്‍ഷങ്ങളോളം വര്‍ദ്ധിപ്പിക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മിതമായി ആഹാരം കഴിച്ചാല്‍ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

കലോറി കുറവുള്ള ആഹാരം കഴിച്ചാല്‍ പ്രായം കുറച്ചേ തോന്നുകയുള്ളൂവെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ചില രോഗങ്ങളെ അകറ്റി നിര്‍ത്താനും കലോറി കുറവുള്ള ആഹാരം സഹായിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കലോറി കുറവുളള ആഹാരം സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്- സെന്‍റ് ലൂയിസ് സര്‍വകലാശാലയിലെ ഗവേഷകനായ എഡ്വാര്‍ഡ് വെസിസ് പറഞ്ഞു.

ഇരുപത്തി അഞ്ച് വയസ് മുതല്‍ 15 ശതമാനം കുറച്ച് കഴിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം 4.5 വര്‍ഷം കൂ‍ടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
കൂടുതല്‍
അമിതമദ്യപാനം ഓര്‍മ്മ കുറയ്ക്കും
ബംഗ്ലാ: ഭീമന്‍ മുഴ നീക്കം ചെയ്തു
പുകവലി ആയുസ്സ് കുറയ്ക്കും
ഹൃദയാഘാതം: ജീന്‍ കണ്ടെത്തി
പഴച്ചാര്‍ അമിതവണ്ണത്തിനു കാരണമോ?
കോഫിയോ : സൂക്ഷിക്കണേ