പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബംഗ്ലാ: ഭീമന്‍ മുഴ നീക്കം ചെയ്തു  Search similar articles
PTIPTI
ബംഗ്ലാദേശില്‍ ഒരാളുടെ ശരീരത്തില്‍ നിന്ന് 42 കിലോഗ്രാം ഭാരമുള്ള മുഴ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ബംഗ്ലാദേശിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണിത്.

നാല്പത് വയസുകാരനാ‍യ റിക്ഷാക്കാരന്‍റെ വയറ്റിലെ മുഴയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്‍റെ വയര്‍ വലുതായി വരികയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.

ശസ്ത്രക്രിയ മൂന്ന് മണിക്കൂര്‍ നീണ്ട് നിന്നു. ഒരു ഫുട്ബാളിന്‍റെ വലുപ്പമുള്ള മുഴയാണ് നീക്കം ചെയ്തത്. അര്‍ബുദത്തിന്‍റെ ഭാഗമായ മുഴയാണോ ഇതെന്ന് പരിശോധിച്ച് വരികയാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു.

മുഴയ്ക്ക് 81 സെന്‍റീമീറ്റര്‍ നീളവും 61 സെന്‍റീമീറ്റര്‍ വീതിയും ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് അവര്‍ പറഞ്ഞു.
കൂടുതല്‍
പുകവലി ആയുസ്സ് കുറയ്ക്കും
ഹൃദയാഘാതം: ജീന്‍ കണ്ടെത്തി
പഴച്ചാര്‍ അമിതവണ്ണത്തിനു കാരണമോ?
കോഫിയോ : സൂക്ഷിക്കണേ
വിഷാദമോ? വിവാഹം കഴിക്കൂ
മുലയൂട്ടല്‍ കൊണ്ട് ഗുണം പലത്