പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുകവലി ആയുസ്സ് കുറയ്ക്കും  Search similar articles
PTIPTI
പുക വലിയുടെ ദോഷഫലങ്ങളെ കുറിച്ച് ധാരാളം പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അമേരിക്കന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം പുകവലിക്കാരുടെ ആയുസ് അഞ്ച് വര്‍ഷം കുറയുമെന്നാണ് കണ്ടെത്തിയത്.

പുകവലിച്ചാല്‍ അഞ്ച് മുതല്‍ പത്ത് വയസ് ഏറുന്ന പ്രതീതി ആണ് ഉണ്ടാവുകയെന്ന് പഠനം പറയുന്നു. പുകവലി മൂലം സ്ത്രീകളുടെയും പുരുഷന്മാരുടെയും ആയുസില്‍ അഞ്ച് വര്‍ഷം കുറവ് വരുന്നു എന്നാണ് കരുതിയിട്ടുള്ളത്.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി, നാഷണല്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിറ്റിക്സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. പുകവലിക്കുന്ന ഒരു 55 വയസ്കാരന്‍ പുകവലിക്കാത്ത 65 കാരന് തുല്യമായ മൃത്യു ഭീഷണി ആണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളുടെ കാര്യത്തിലും ഇതേ പോലെ മരണ ഭീഷണി ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെര്‍മണ്ടിലെ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് വെറ്ററന്‍ അഫയേഴ്സിലെ ലിസ ഷ്വാര്‍ട്സാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
കൂടുതല്‍
ഹൃദയാഘാതം: ജീന്‍ കണ്ടെത്തി
പഴച്ചാര്‍ അമിതവണ്ണത്തിനു കാരണമോ?
കോഫിയോ : സൂക്ഷിക്കണേ
വിഷാദമോ? വിവാഹം കഴിക്കൂ
മുലയൂട്ടല്‍ കൊണ്ട് ഗുണം പലത്
മലിനീകരണം മൂലവും കഷണ്ടി