ഹൃദയത്തിനെ വികസിപ്പിക്കുന്ന ജീന്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഈ ജീന്‍ ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ക്രമരഹിതമായി ഹൃദയം വളരുന്നത് അമിതമായ അദ്ധ്വാനം മൂലമോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമോ അമിതവണ്ണം മൂലമോ ആകാം. എന്നാല്‍, ഇതിന് പിന്നിലുള്ള ജീനിന്‍റെ സ്വാധീനം വെളിപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ഒരു അന്താരാഷ്ട്ര സംഘമാണ് ഹൃദയം വികസിക്കുന്നതില്‍ ഓസ്റ്റിയോഗ്ലിസിന്‍ ജീനിന്‍റെ പങ്ക് കണ്ടെത്തിയത്.
ചില ആള്‍ക്കാരില്‍ ജീന്‍ അസാധാരണമായി പ്രവര്‍ത്തിക്കുമെന്നും ഇത് ഹൃദയം വികസിക്കാന്‍ കാരണമാകുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ‘ നാച്വര്‍ ജനടിക്സ്’ മാസികയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പഠനം സംബന്ധിച്ച വിവരമുണ്ട്.
ഇപ്പോള്‍ രക്തസമര്‍ദ്ദം കുറയ്ക്കുക മാത്രമാണ് ഇതിനുള്ള പോംവഴിയായുള്ളത്. പുതിയ കണ്ടെത്തല്‍ പുതിയ ചികിത്സ വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു.
|