കുഞ്ഞിനെ മുലയൂട്ടാന്‍ മടിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. സൌന്ദര്യം നഷ്ടപ്പെടുമോ എന്ന ഭീതിയാണ് കാരണം. എന്നാല്‍, ഈ വിശ്വാസം തെറ്റാണെന്ന് പല പഠനങ്ങളില്‍ വെളിപ്പെട്ടിട്ടുണ്ട്.
കുഞ്ഞിനെ മുലയൂട്ടുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും പല വിധ ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ട്. മുലയൂട്ടി വളര്‍ത്തിയ കുഞ്ഞുങ്ങള്‍ മുല കുടിക്കാതെ വളര്‍ന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് കാര്യശേഷി കൂടിയവരാണെന്നാണ് പഠനങ്ങളില്‍ വെളിപ്പെട്ടിട്ടുള്ളത്.
എന്നാല്‍, അടുത്തിടെ നടന്ന പഠനത്തില്‍ ലഭിച്ചത് മുലയൂട്ടലിലൂടെ അമ്മയ്ക്ക് ലഭിക്കുന്ന പ്രയോജനമാണ്. കുഞ്ഞിന് 13 മാസം മുലയൂട്ടിയ അമ്മയ്ക്ക് വാതം ഉണ്ടാകുന്നതിനുളള സാദ്ധ്യത മുലയൂട്ടാത്ത സ്ത്രീകളെ അപേക്ഷിച്ച് കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
വാതം ഉള്ള 136 സ്ത്രീകളെയും നല്ല ആരോഗ്യമുള്ള 544 സ്ത്രീകളെയും താരതമ്യം ചെയ്താണ് പഠനം നടന്നത്. എന്നാല്‍, മുലയൂട്ടലും വാതവുമായി എന്ത് ബന്ധമാണുള്ളതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാന്‍ ഈ പഠനം സഹായിക്കുമെന്നാണ് കരുതുന്നത്.
ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ക്ക് വാതം ഉണ്ടാവുന്നത് കുറഞ്ഞിരിക്കുമെന്ന് വിശ്വാസമുണ്ട്. എന്നാല്‍, മുലയൂട്ടല്‍ കഴിഞ്ഞേ ഇതിന് സ്ഥാനമുള്ളൂ എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
|