പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാലൂട്ടല്‍: സ്തനാര്‍ബുദ സാദ്ധ്യത കുറയ്ക്കും
PTIPTI
കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ അമ്മമാര്‍ ചിലപ്പോഴൊക്കെ വിമുഖത പ്രകടിപ്പിക്കാറുണ്ട്. സൌന്ദര്യം നഷ്ടപ്പെടുമോ എന്ന ആശങ്ക മൂലമാണിത്. എന്നാല്‍, ഇതില്‍ അര്‍ത്ഥമില്ലെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. മാത്രമല്ല മുലപ്പാല്‍ നല്‍കുന്നത് മൂലം സ്തനാര്‍ബുദ സാധ്യത ഒഴിവാകുമെന്നും വിദ്ഗ്ദ്ധര്‍ പറയുന്നു.

നൂ‍റോളം പഠനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പുനരവലോകനത്തില്‍ നിന്നാണ് വിദഗ്ദ്ധര്‍ ഈ നിഗമനത്തിലെത്തിയത്. ജനുവരിയില്‍ അമേരിക്കന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചാണ് പുനരവലോകനം നടത്തിയത്.

കുഞ്ഞിന് പാലൂട്ടുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്നതിന് ശക്തമായ തെളിവുകളാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. കഴിയുമെങ്കില്‍ ആദ്യത്തെ ആറ് മാസം അമ്മമാര്‍ കുഞ്ഞിന് പാല്‍ നല്‍കണം - ഗവേഷകരെ ഉദ്ധരിച്ച് ‘ഡെയ്‌ലി ടെലഗ്രാഫ് ’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പഠനങ്ങളുടെ പുനരവലോകനത്തിന്‍റെ അടിസ്ഥാനത്തില്‍ 1998 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു സര്‍വേ നടത്തുകയുണ്ടായി. ഇതില്‍ നാലില്‍ മൂന്ന് സ്ത്രീകള്‍ക്കും മുലയൂട്ടല്‍ അര്‍ബുദ സാ‍ധ്യത കുറയ്ക്കുന്നു എന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മൂന്നില്‍ രണ്ട് സ്ത്രീകള്‍ മുലയൂട്ടല്‍ കുഞ്ഞിന് അമിത വണ്ണം ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുന്നു എന്നത് സംബന്ധിച്ച അറിവില്ലാത്തവരാ‍യിരുന്നു. അമിതവണ്ണം അര്‍ബുദമുണ്ടാകാന്‍ ഒരു പ്രധാന കാരണമാണ്.

കൂടുതല്‍
ഇന്ത്യാക്കാരില്‍ ഹൃദ്രോഗം ഏറുന്നു
മൈഗ്രേന്‍: ത്വക്കിന് പ്രശ്നം ചെയ്യും
ഭക്ഷണം നിയന്ത്രിക്കൂ: രോഗം ഒഴിവാക്കൂ
വൈറ്റമിന്‍ അപകടകാരി?
അല്‍‌ഷിമേഴ്സിന് വൈറ്റമിന്‍ ഇ
സ്ത്രീകള്‍ക്ക് വൈന്‍ നന്ന്!