ലോകം മാറുന്നതിനസൃതമായി ജീവിത ശൈലിയും മാറുന്നു. ഇത് മൂലം അസുഖങ്ങളും ഏറുന്നുണ്ട്. ഹൃദ്രോഗം പോലുളള അസുഖങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം മുന്‍പത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത് 2010ഓടെ ലോകത്തെ ഹൃദ്രോഗികളില്‍ 60 ശതമാനവും ഇന്ത്യാക്കാരായിരിക്കുമെന്നാണ്. ഇതുമുലം മരണനിരക്കും വര്‍ദ്ധിക്കുമെന്ന് പഠനം പറയുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ആള്‍ക്കാര്‍ക്ക് രോഗം പിടിപെടുന്നതും സാധാരണമാകും.
പാവപ്പെട്ടവരുടെ ഇടയിലാകും മരണ നിരക്ക് കൂടുതല്‍. വേഗത്തില്‍ ആശുപത്രികളിലെത്താനോ പതിവായുള്ള ചികിത്സ തേടാനോ ശസ്ത്രക്രിയ നടത്താനോ ഇവര്‍ക്ക് കഴിയാത്തതാണ് കാരണം.
ഹൃദയാഘാതം, കൊറോണറി ധമനിയിലെ അസുഖം എന്നിവ മൂലമാണ് ലോകത്ത് കുടുതല്‍ ഹൃദ്രോഗികളും മരിക്കുന്നത്. ഏഴ് ലക്ഷത്തിലധികം പേരാണ് ഈ അസുഖങ്ങള്‍ മൂലം 2001 മരണത്തിന് കീഴടങ്ങിയത്.
ഇതില്‍ 80 ശതമാനം മരണങ്ങളും സംഭവിച്ചത് വികസ്വര രാജ്യങ്ങളിലാണ്. കൂടുതല്‍ ഹൃദ്രോഗങ്ങളും കാണപ്പെടുന്നത് ദക്ഷിണേഷ്യയിലാണ്. എന്നാല്‍, ഇവിടങ്ങളിലെ ചികിത്സയെയും മറ്റ് സംവിധാനങ്ങളെയും കുറിച്ച് വേണ്ടത്ര വിവരം വിദഗ്ദ്ധരുടെ പക്കലില്ല.
ബാംഗ്ലൂരിലെ സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസിലെ ഡെന്നീസ് സേവിയറിന്‍റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ 21000 ഹൃദ്രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രാജ്യത്തെ 50 നഗരങ്ങളിലായി 89 ആശുപത്രികളിലെ രോഗികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതില്‍ 60 ശതമാനം രോഗികള്‍ക്കും ഹൃദയാഘാത സാധ്യത ഉണ്ടായിരുന്നതായി കണ്ടെത്തി.
ഇന്ത്യാക്കാര്‍ക്ക് ശരാശരി 60 വയസില്‍ ഹൃദ്രോഗം ഉണ്ടാകുന്നുവെന്നും കണ്ടെത്ത്തിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലേതിനേക്കാള്‍ മൂന്ന് മുതല്‍ ആറ് വര്‍ഷം നേരത്തേ ആണിത്. പുകയിലയുടെ വര്‍ദ്ധിച്ച ഉപയോഗം, കൊഴുപ്പ് അടങ്ങിയ ഭക്ഷണം അധികം കഴിക്കുന്നത്, അമിത രക്തസമ്മര്‍ദ്ദം എന്നിവയാണ് പ്രധാനമായും ഹൃദ്രോഗബാധയ്ക്ക് പിന്നില്‍.
|