പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൈഗ്രേന്‍: ത്വക്കിന് പ്രശ്നം ചെയ്യും
PTIPTI
മൈഗ്രേന്‍ പലരെയും ബാധിക്കുന്ന അസുഖമാ‍ണ്. എന്നാല്‍, മൈഗ്രേന്‍ മൂലം അസ്വസ്ഥത പ്രകടിപ്പിക്കുന്നവരുടെ ത്വക്ക് അധികം സംവേദനക്ഷമത ഉള്ളതാണെന്ന് അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തി. തലമുടി ചീകുക, കമ്മല്‍ ഇടുക തുടങ്ങി ദൈനംദിന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും ഇവര്‍ക്ക് വേദന അനുഭവപ്പെടാറുണ്ടെന്നാണ് പഠനം പറയുന്നത്.

പഠനത്തിന്‍റെ ഭാഗമായി ഗവേഷകര്‍ തലവേദന ബാധിക്കാറുള്ള 16573 പേരെ പരീക്ഷണ വിധേയമാക്കി. ഇതില്‍ 11737 പേര്‍ക്ക് മൈഗ്രേന്‍ അണെന്ന് കണ്ടെത്തുകയുണ്ടായി. മറ്റ് 1491 പേര്‍ക്ക് മൈഗ്രേന് സമാനമായ അവസ്ഥ ഉണ്ടെന്നും 3345 പേര്‍ക്ക് മറ്റ് തരത്തിലുള്ള തലവേദന ആണെന്നും കണ്ടെത്തുകയുണ്ടായി.

ദിവസവും തലവേദന ഉണ്ടാകുന്നവരില്‍ 68 ശതമാനത്തിനും ഇടവിട്ട് തലവേദന ഉണ്ടാകുന്നവരില്‍ 63 ശതമാനത്തിനും അമിത സംവേദന ക്ഷമതയുള്ള ത്വക്കുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് മൂലം ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ പോലും ഇവര്‍ക്ക് വേദന അനുഭവപ്പെടുന്നു- പഠനത്തിന് നേതൃത്വം നല്‍കുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജിലെ മാര്‍സെലോ ബിഗല്‍ പറഞ്ഞു.

ഇങ്ങനെ അമിത സംവേദന ക്ഷമതയുള്ള ത്വക്കുള്ളവരെ ചികിത്സിക്കുന്നതിന് മുന്‍‌ഗണന നല്‍കണമെന്നും വിദദ്ധര്‍ പറഞ്ഞു. ന്യൂറോളജി ജേണലിന്‍റെ ഏറ്റവും പുതിയ പതിപ്പില്‍ ഗവേഷണ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍
ഭക്ഷണം നിയന്ത്രിക്കൂ: രോഗം ഒഴിവാക്കൂ
വൈറ്റമിന്‍ അപകടകാരി?
അല്‍‌ഷിമേഴ്സിന് വൈറ്റമിന്‍ ഇ
സ്ത്രീകള്‍ക്ക് വൈന്‍ നന്ന്!
തപ്ത ഹൃദയര്‍ സൂക്ഷിക്കൂ!
സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ മുട്ട