പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭക്ഷണം നിയന്ത്രിക്കൂ: രോഗം ഒഴിവാക്കൂ
PTIPTI
ഭക്ഷണത്തില്‍ നിയന്ത്രണം പുലര്‍ത്തുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സസ്യാഹാരം കൂടുതല്‍ കഴിക്കുന്നവരും മാംസം കുറച്ച് കഴിക്കുന്നവരും കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്പന്നങ്ങള്‍ കഴിക്കുന്നവരുമായ സ്ത്രീകളിലാണ് പഠനം നടന്നത്.

ഇരുപത്തി നാല് വര്‍ഷം നീണ്ട പഠനമാണ് നടന്നത്. അമിത രക്തസമ്മര്‍ദ്ദം പ്രതിരോധിക്കാനുള്ള നിര്‍ദ്ദേശിച്ചിട്ടുള്ള ഭക്ഷണം(ഡാഷ്) ശീലമാക്കിയ 88000 നഴ്സുമാരിലാണ് പഠനം നടന്നത്. പച്ചക്കറികള്‍, ഫല വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ , കൊഴുപ്പ് കുറഞ്ഞ ധാന്യം എന്നിവയാണ് ഇവര്‍ ശീലമാക്കിയിരുന്നത്.

ഇവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 42 ശതമാനം കുറവാണ് എന്നാണ് കണ്ടെത്തിയത്. ഗവേഷണം തുടങ്ങുമ്പോള്‍ പഠന വിധേയമാക്കിയ സ്ത്രീകളുടെ പ്രായം 35നും 60 നും ഇടയിലായിരുന്നു. ‘ആര്‍കൈവ്സ് ഓഫ് ഇന്‍റേണല്‍ മെഡിസിന്‍’ ന്‍റെ ഏറ്റവും പുതിയ ലക്കത്തില്‍ ഈ പഠനം സംബന്ധിച്ചുള്ള ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നതെങ്കിലും പുരുഷന്മാര്‍ക്കും ഇത് ബാധകമാണെന്ന് ബോസ്റ്റണിലെ സിമ്മന്‍സ് കോളേജിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഹൃദ്രോഗമുള്ളവര്‍ മാത്രമല്ല ആരോഗ്യമുള്ളവരും ആഹാരനിയന്ത്രണം പാലിക്കുന്നത് അസുഖം വരാതിരിക്കാന്‍ സഹായിക്കുമെന്ന് പഠനം നടത്തിയ സംഘത്തിലെ തെരേസ ഫങ് പറഞ്ഞു.

കൂടുതല്‍
വൈറ്റമിന്‍ അപകടകാരി?
അല്‍‌ഷിമേഴ്സിന് വൈറ്റമിന്‍ ഇ
സ്ത്രീകള്‍ക്ക് വൈന്‍ നന്ന്!
തപ്ത ഹൃദയര്‍ സൂക്ഷിക്കൂ!
സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ മുട്ട
മാംസാഹാരം കൂടിയാല്‍ അര്‍ബുദം വരാം