പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അല്‍‌ഷിമേഴ്സിന് വൈറ്റമിന്‍ ഇ
PTIPTI
തന്മാത്രാ രോഗമെന്താണെന്ന് ഇപ്പോള്‍ ആള്‍ക്കാര്‍ക്കൊക്കെ അറിയാം. ബ്ലസിയുടെ തന്മാത്രയിലെ രമേശന്‍ നായര്‍ക്ക് വന്ന അല്‍‌ഷിമേഴ്സ് രോഗം സാധാരണക്കാരെയും ഈ അസുഖത്തെ കുറിച്ച് ബോധവാന്മാരാക്കിയിട്ടുണ്ട്.

അല്‍‌ഷിമേഴ്സിന് മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍, വൈറ്റമിന്‍ ഇ കഴിക്കുന്നത് ഈ അസുഖം ബാധിച്ചവരെ കൂടുതല്‍ കാലം ജീവിക്കാന്‍ അനുവദിക്കുന്നുവെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി.

രോഗം കാഠിന്യം പ്രാപിക്കുന്നതിന് കാലതാമസം വരുത്താന്‍ വൈറ്റമിന്‍ ഇ കഴിക്കുന്നത് കൊണ്ട് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹൂസ്റ്റണിലെ ബയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെ വലോറി പവ്‌ലിക്കും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പഠനം നടത്തിയത്.

ഇപ്പോള്‍ നടത്തിയ പഠനത്തിന് പ്രാധാന്യമേറെയാണ്. അടുത്തിടെ ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തില്‍ വൈറ്റമിന്‍ ഇ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണോ എന്ന ചോദ്യചിഹന്മുയര്‍ത്തിയതിന്‍റെ പശ്ചാത്തലത്തിലാണിത്- വലോറി പവ്‌ലിക് പറഞ്ഞു.

അല്‍‌ഷിമേഴ്സ് രോഗികളായ 847 പേരെയാണ് പഠനവിധേയമാക്കിയത്. അഞ്ച് വര്‍ഷം ഇവരെ നിരീക്ഷിക്കുകയുണ്ടായി. ഇവരില്‍ മൂന്നില്‍ രണ്ട് പേര്‍ അല്‍‌ഷിമേഴ്സ് രോഗത്തിനുള്ള മരുന്നിനൊപ്പം വൈറ്റമിന്‍ ഇ ദിവസത്തില്‍ രണ്ട് നേരം കഴിക്കുകയുണ്ടായി. പത്ത് ശതമാനം പേര്‍ വൈറ്റമിന്‍ ഇ മാത്രം കഴിച്ചപ്പോള്‍ 15 ശതമാനം പേര്‍ വൈറ്റമിന്‍ ഇ കഴിച്ചതേയില്ല.

ഇതില്‍ മരുന്നിനൊപ്പം വൈറ്റമിന്‍ ഇ കഴിച്ചവരില്‍ മരണസാധ്യത വൈറ്റമിന്‍ ഇ കഴിക്കാത്തവരെ അപേക്ഷിച്ച് 26 ശതമാനം കുറഞ്ഞിരുന്നതായി കണ്ടെത്തുകയുണ്ടായി.
കൂടുതല്‍
സ്ത്രീകള്‍ക്ക് വൈന്‍ നന്ന്!
തപ്ത ഹൃദയര്‍ സൂക്ഷിക്കൂ!
സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ മുട്ട
മാംസാഹാരം കൂടിയാല്‍ അര്‍ബുദം വരാം
ഏഷ്യയില്‍ 50 ലക്ഷം എച്ച്.ഐ.വി ബാധിതര്‍
സിഗരറ്റ് വലിച്ചോളൂ, പക്ഷെ മൊബൈല്‍ ഉപയോഗിക്കരുത്!