പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്ത്രീകള്‍ക്ക് വൈന്‍ നന്ന്!
PTIPTI
വൈന്‍ കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമോ? സ്വീഡനില്‍ നിന്നുള്ള ഗവേഷകരുടെ അഭിപ്രായ പ്രകാരം സ്തീകള്‍ വൈന്‍ കുടിക്കുന്നത് നല്ലതാണ്. വൈന്‍ കുടിക്കുന്നത് ഡിമന്‍ഷ്യ ബാധിക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നതാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

സ്വീഡനിലെ ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയിലെ സഹല്‍‌ഗ്രെന്‍സ്ക അക്കാ‍ഡമിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സ്ത്രീകളുടെ ജനസംഖ്യാപഠനം എന്ന പേരില്‍ 1968 മുത 1458 സ്ത്രീകളിലാണ് പഠനം നടന്നത്.

ഏതൊക്കെ മദ്യമാണ് കഴിക്കുന്നതെന്നും കഴിക്കുന്നതിന്‍റെ അളവും സ്ത്രീകളില്‍ നിന്ന് ഇവര്‍ മനസിലാക്കി. കാലക്രമേണ ഇതില്‍ 162 സ്ത്രീകള്‍ക്ക് ഡിമന്‍ഷ്യ ബാധിക്കുകയുണ്ടായി. എന്നാല്‍, വൈന്‍ കുടിച്ചിരുന്നവരില്‍ ഡിമന്‍ഷ്യ ബാധിച്ചവരുടെ എണ്ണം കുറവായിരുന്നുവെന്നും കണ്ടെത്തുകയുണ്ടായി.

മദ്യത്തിന്‍റെ ഇനത്തില്‍ വൈന്‍ മാത്രം കുടിച്ചിരുന്നവരിലാണ് ഡിമന്‍ഷ്യ ബാധിച്ചവരുടെ എണ്ണം ഏറ്റവും കുറവ്- ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ലോറന്‍ ലിസ്നര്‍ പറഞ്ഞു.

എന്നാല്‍, സ്ത്രീകള്‍ വൈന്‍ കുടിക്കുന്നത് ശീലമാക്കണമോ എന്ന് പറയാന്‍ ഗവേഷകര്‍ തയാറായിട്ടില്ല. ഈ കണ്ടെത്തല്‍ പുരുഷന്മാര്‍ക്കും ബാധകമാണോ എന്ന് പറയാനും ഗവേഷകര്‍ തയാറായിട്ടില്ല.

വൈന്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് ഡിമന്‍ഷ്യയില്‍ ഇന്ന് സംരക്ഷണം നല്‍കുന്നത് മറ്റെന്തെങ്കിലും ഘടകമായിരിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
കൂടുതല്‍
തപ്ത ഹൃദയര്‍ സൂക്ഷിക്കൂ!
സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ മുട്ട
മാംസാഹാരം കൂടിയാല്‍ അര്‍ബുദം വരാം
ഏഷ്യയില്‍ 50 ലക്ഷം എച്ച്.ഐ.വി ബാധിതര്‍
സിഗരറ്റ് വലിച്ചോളൂ, പക്ഷെ മൊബൈല്‍ ഉപയോഗിക്കരുത്!
പൊക്കം കൂടാന്‍ ‘തലമാറട്ടെ’