പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തപ്ത ഹൃദയര്‍ സൂക്ഷിക്കൂ!
PTIPTI
ദുഖത്താല്‍ തപിക്കുന്ന ഹൃദയമുള്ളവര്‍ സൂക്ഷിക്കൂ. ഹൃദയാരോഗ്യവും ദുഖവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു.

ബ്രിട്ടനിലാണ് പഠനം നടന്നത്. ഭാര്യയോ ഭര്‍ത്താവോ മരണപ്പെട്ടാല്‍ അവരുടെ പങ്കാളി വേര്‍പാടിന്‍റെ ആദ്യ വര്‍ഷത്തില്‍ തന്നെ ഹൃദയാഘാതത്താല്‍ മരിക്കാനുളള സാദ്ധ്യത ഏറെയാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

ഇതില്‍ തന്നെ ഹൃദയാഘാതം മൂലം മരിക്കാന്‍ കൂടുതല്‍ സാദ്ധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ്. സ്ത്രീകളെ അപേക്ഷിച്ച് ആറിരട്ടിയാണിത്.

ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ മരണം പങ്കാളിയില്‍ കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, പങ്കാളിയുടെ മരണത്തില്‍ ഇതിന് നേരിട്ട് ബന്ധമുണ്ടെന്നുള്ളത് ഇപ്പോഴാണ് തെളിഞ്ഞതെന്ന് പഠനം നടത്തിയ സംഘത്തിന്‍റെ തലവന്‍ ഡോ ജാപ് സ്പ്രീ പറഞ്ഞു.
കൂടുതല്‍
സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ മുട്ട
മാംസാഹാരം കൂടിയാല്‍ അര്‍ബുദം വരാം
ഏഷ്യയില്‍ 50 ലക്ഷം എച്ച്.ഐ.വി ബാധിതര്‍
സിഗരറ്റ് വലിച്ചോളൂ, പക്ഷെ മൊബൈല്‍ ഉപയോഗിക്കരുത്!
പൊക്കം കൂടാന്‍ ‘തലമാറട്ടെ’
ആസ്പിരിന്‍ ആയുസ് കൂട്ടും?