പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഏഷ്യയില്‍ 50 ലക്ഷം എച്ച്.ഐ.വി ബാധിതര്‍
PTIPTI
എയ്ഡ്സ് രോഗം ഏഷ്യന്‍ ജനതയെ കാര്‍ന്നുതിന്നുന്നുവെന്നാ‍ണ് അടുത്തയിടെ നടന്ന സര്‍വെയില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് സി രംഗരാജന്‍റെ നേതൃത്വത്തില്‍ ഏഷ്യയിലെ എയ്ഡ്സ് കമ്മീഷന്‍ നടത്തിയ സര്‍വെ പ്രകാരം വന്‍‌കരയില്‍ അഞ്ച് ദശലക്ഷം എച്ച്.ഐ.വി ബാധിതരാണുള്ളത്. ഒപ്പം ഓരോ വര്‍ഷവും 4.40 ലക്ഷം പേര്‍ എയ്ഡ്സ് രോഗം മൂലം മരണമടയുകയും ചെയ്യുന്നു. രോഗം പടര്‍ന്നുപിടിക്കുന്നത് ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ 2020ഓടെ ഏഷ്യയില്‍ 80 ലക്ഷം പേര്‍ക്ക് കൂടി രോഗം കൂടുതലായി ബാധിക്കുമെന്നും സര്‍വെ മുന്നറിയിപ്പ് നല്‍കുന്നു.

വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ എയ്ഡ്സിന്‍റെ വ്യാപനം വ്യത്യസ്തമാണെങ്കിലും രോഗം പകരുന്ന രീതികള്‍ ഏറെക്കുറെ ഒരുപോലെതന്നെയാണ്. പണം നല്‍കി നടത്തുന്ന സുരക്ഷിതമല്ലാത്ത ലൈംഗികവേഴ്ച, രോഗാണുമുക്തമാക്കാത്ത സിറിഞ്ചുകളുടെ ഉപയോഗം, പുരുഷന്മാര്‍ക്കിടയിലെ സുരക്ഷിതമല്ലാത്ത വേഴ്ച എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രധാനമായും രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഏഷ്യയില്‍ പ്രധാനമായും പണം നല്‍കി നടത്തുന്ന വേഴ്ചയാണത്രെ രോഗം പകരുന്നതിന് കാരണമാകുന്നത്. ഏഷ്യയില്‍ 75 ദശലക്ഷം പുരുഷന്മാരാണ് ഇത്തരം വേഴ്ച തേടുന്നതത്രെ. 10 ദശലക്ഷം സ്ത്രീകള്‍ ഇവര്‍ക്ക് സെക്സ് നല്‍കുന്നു.

എന്നാല്‍ സ്ത്രീകളുടെ ലൈംഗിക സ്വഭാവത്തിലെ നിയന്ത്രണത്തെ തുടര്‍ന്ന് ഏഷ്യയില്‍ രോഗാണു വൈറസുകള്‍ കൂടുതല്‍ വ്യാപിക്കുന്നില്ല. അതുകൊണ്ട് ലൈംഗിക വ്യാപാരത്തിലും മരുന്ന് ഉപയോഗത്തിലും മറ്റും നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീ‍കരിക്കണമെന്നും സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനായി സമഗ്രമായ ബോധവല്‍ക്കരണം ആവശ്യമാണ്. സുരക്ഷിതമല്ലാത്ത വേഴ്ചയിലും സ്വവര്‍ഗ ലൈംഗികതയിലും ഏര്‍പ്പെടുന്ന പുരുഷന്മാര്‍ ഉറകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സര്‍വെ നിര്‍ദ്ദേശിക്കുന്നുണ്ട്. പണം നല്‍കി വേഴ്ചയില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരുടെ ഭാര്യമാര്‍ രോഗബാധയുണ്ടാവാതെ സംരക്ഷിക്കുവാന്‍ നടപടി വേണം.

സ്കൂളുകളിലും കോളജിലും ലൈംഗിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്നും സര്‍വെ നിര്‍ദ്ദേശിക്കുന്നു. ക്ഷയരോഗമോ മറ്റ് രോഗങ്ങള്‍ മൂലമോ ഉണ്ടാകുന്ന മരണത്തേക്കാള്‍ അധികമാണ് എയ്ഡ്സ് മൂലമുണ്ടാകുന്നത്. 15നും 44നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലായും എയ്ഡ്സിന് കീഴടങ്ങുന്നതത്രെ. ഏഷ്യയില്‍ 120 കോടി യു എസ് ഡോളറാണ് എയ്ഡ്സ് തടയുന്നതിനുള്ള നടപടികള്‍ക്കായി ചെലവഴിക്കപ്പെട്ടത്. എന്നാല്‍ ഇത് വളരെ പരിമിതമാണത്രെ. സമഗ്രമായ ബോധവല്‍ക്കരണത്തിനും മറ്റ് നടപടികള്‍ക്കും 640 കോടിയോളം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍
സിഗരറ്റ് വലിച്ചോളൂ, പക്ഷെ മൊബൈല്‍ ഉപയോഗിക്കരുത്!
പൊക്കം കൂടാന്‍ ‘തലമാറട്ടെ’
ആസ്പിരിന്‍ ആയുസ് കൂട്ടും?
പൈമ്പാല്‍ മനുഷ്യര്‍ക്ക് വേണ്ടിയോ?
ഇന്ന് ലോക ക്ഷയരോഗ ദിനം
ലോകക്ഷയരോഗ ദിനം