പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ന് ലോക ക്ഷയരോഗ ദിനം
world TB day
WDWD
ഇന്ന് ലോക ക്ഷയരോഗ ദിനമാണ്. മാര്‍ച്ച് 24 ന് ആണ് ലോകാരോഗ്യ സംഘടന ക്ഷയരോഗ ദിനം ആചരിക്കുന്നത്.

തടയാനും ചികിത്സിച്ച് ഭേദമാക്കനും കഴിയുന്ന പകര്‍ച്ച് രോഗമാണ് ട്യൂബര്‍കുലോസിസ് എന്ന ക്ഷയം.ശ്വാസകോശത്തില്‍ ടി ബി ബാക്റ്റീരിയ ഉള്ളവര്‍ ചുമക്കുന്നത് അന്യരിലേക്ക് രോഗം പരത്താന്‍ പര്യാപ്തമാണ്.

ക്ഷയരോഗാണുവിനെ കണ്ടെത്തിയിട്ട് 126 വര്‍ഷം തികയുന്പോഴും മനുഷ്യരാശിയെ അലട്ടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമായി ഇത് നിലനില്‍ക്കുകയാണ്.2006 ല്‍ മാത്രം ക്ഷയരോഗം മൂലം 15 ലക്ഷം പേര്‍ മരിച്ചു എന്നാണ്‍് കണക്ക്.ഇതു കൂടാതെ 2 ലക്ഷം എച്ഛ് ഐ വി ബാധിതര്‍,ഈ രോഗവുമായി ബന്ധപ്പെടട്ട ടി ബി കാരണം മരിച്ചു.

നേരത്തെ കണ്ടു പിടിക്കാനായാല്‍ ക്ഷയം ചികിത്സിച്ച് മാറ്റാവുന്നതേ ഉള്ളൂ. എന്നാല്‍ ബഹുഔഷധ ചികിത്സ ഏല്‍ക്കാത്ത ഒരുതരം ക്ഷയം ഇപ്പോഴും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നു.
T B day
WDWD


2015 ആവുമ്പോഴേക്കും ക്ഷയരോഗ മരണങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതിയുമായി ലോകാരോഗ്യ സംഘടന മുന്നോട്ട് പോവുകയാണ്‌ ലോകത്ത് ഏറ്റവും അധികം ക്ഷയരോഗികളുളള ഇന്ത്യയില്‍, ഇത് കണ്ടെത്തുന്നതിലും ചികില്‍സിച്ച് ഭേദമാക്കുന്നതിലും കേരളംഏറെ പിന്നില്‍ ആണ്.

ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 1994 ആണ് രാജ്യത്ത് ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കര്യക്ഷമമായി നടപ്പിലാകുന്നത്.ഇന്ത്യയില്‍ ഒരു ലഷം പേരില്‍ 203 പേര്‍ക്ക് ക്ഷയരോഗമുളളതായാണ് ഔദ്യോഗിക കണക്ക് .ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം 25,000 പേര്‍ ക്ഷയരോഗ ചികിത്സ നടത്തി. ഇതില്‍ 85 ശതമാനം പേര്‍ക്കും രോഗം ഭേദമായി.

എന്നാല്‍ ക്ഷയരോഗത്തിന് ചികില്‍സ തേടുന്നതില്‍ ആളുകള്‍ വൈമനസ്യം കാട്ടുന്നത് സര്‍ക്കാരിന്‍റെ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍ക്ക് കനത്ത തിരിച്ചടിയാണ്. ക്ഷയരോഗം പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കുന്നതിന് ഫലപ്രദമായ മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്ന സാഹചര്യത്തിലാണിത്. ക്ഷയ രോഗികളെ സമൂഹം അവജ്ഞയോറ്റെയാണ് കാണുന്നത്.
കൂടുതല്‍
ലോകക്ഷയരോഗ ദിനം
മെനിഞ്ജൈറ്റിസ്: ചികിത്സ വൈകരുത്
അന്ധത നിയന്ത്രിക്കാനും മരുന്ന്
ലളിതം - ലാപ്രോസ്കോപ്പി ശസ്ത്രക്രിയ
ഐടി മേഖലയില്‍ വെയിന്‍ ത്രോംബോസിസ്?
ഫ്രാന്‍സ് പരവശയാകുന്നോ?