മെനിഞ്ജൈറ്റിസ് രോഗം ഭേദമാവാന്‍ വളരെ പെട്ടെന്നുള്ള ചികിത്സയും വിശ്രമവും അത്യാവശ്യമാണെന്നാണ് വൈദ്യ ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചികിത്സയില്‍ വരുന്ന താമസവും വിശ്രമമില്ലായ്മയും രോഗിയുടെ ജീവന് ഭീഷണിയാവും.
തലച്ചോറിന്‍റെയും നട്ടെല്ലിന്‍റെയും സംരക്ഷണ കവചമായി വര്‍ത്തിക്കുന്ന ‘മെനിഞ്ജസ്’ എന്ന ഭാഗത്തിന് വരുന്ന വീക്കമാണ് മെനിഞ്ജൈറ്റിസ്. ഗുരുതരമായ മറ്റ് രോഗങ്ങളുടെ സൂചനയായും മെനിഞ്ജൈറ്റിസ് വന്നേക്കാം.
തലവേദന, പനി, പിടലി വേദന, ഛര്‍ദ്ദി എന്നിവയൊക്കെ രോഗലക്ഷണങ്ങളാണ്. രോഗം ഗുരുതരമായാല്‍ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ മരണം സംഭവിച്ചേക്കാം. അതിനാല്‍ യഥാസമയം ഉള്ള ചിത്സതന്നെ വേണം.
നട്ടെല്ലിന്‍റെ താഴത്തെ രണ്ട് കശേരുക്കളില്‍ നിന്ന് കുത്തിയെടുക്കുന്ന ദ്രവത്തിലൂടെയാണ് രോഗ നിര്‍ണ്ണയം നടത്തുന്നത്. രോഗം നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ ഉടന്‍ ചികിത്സ തുടങ്ങുന്നതാണ് അഭികാമ്യം. രോഗ മുക്തി നേടിയാലും നിര്‍ദ്ദേശിക്കപ്പെട്ട കാലയളവില്‍ വിശ്രമം തുടരണം.
|