പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അന്ധത നിയന്ത്രിക്കാനും മരുന്ന്
WD
ദൃശ്യ വൈകല്യമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് അന്ധതയെ തടയുന്നതിനുള്ള മരുന്ന് ഒരുങ്ങുന്നു. ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് മരുന്ന് വികസിപ്പിച്ചെടുക്കുന്നത്. അന്ധതയെ പൂര്‍ണമായും തടയാനാവില്ലെങ്കിലും പ്രായാധിക്യം മൂലവും പ്രമേഹത്തെ തുടര്‍ന്നും അന്ധത ബാധിക്കുന്നവര്‍ക്ക് ഇത് ഏറെ ആശ്വാസകരമാകും.

പ്രൊഫസര്‍ ഡേവ് ബേറ്റ്സിന്‍റെയും സര്‍വകലാശാലയുടെ കീഴില്‍ തന്നെയുള്ള മൈക്രോവാസ്കുലാര്‍ റിസര്‍ച്ച് ലബോറട്ടറീസിലെ ഡോ. സ്റ്റീവ് ഹാര്‍പറിന്‍റെയും നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ക്ലിനിക്കല്‍ ട്രയല്‍ കൂടി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മരുന്ന് വിപണിയില്‍ എത്തും.

ലോകത്ത് 40 ദശലക്ഷം പേര്‍ പൂര്‍ണമായും 180 ദശലക്ഷം പേര്‍ ഭാഗികമായും അന്ധരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇവരില്‍ നല്ലൊരു ശതമാനം ആളുകള്‍ക്ക് പുതിയ മരുന്ന് ആശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രായമായവരില്‍ സാധാരണയായി കാണപ്പെടുന്ന മസ്കുലാര്‍ ഡീജെനറേഷന്‍ (എ എം ഡി), ഡയബറ്റിക് എറ്റിനോപതി എന്നീ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കാണ് മുഖ്യമായും ഈ മരുന്ന് പ്രയോജനം ചെയ്യുക. ഈ രണ്ട് രോഗങ്ങളിലും രക്ത ധമനികള്‍ നശിക്കുന്നതിലൂടെയാണ് അസുഖമുണ്ടാകുന്നത്. എന്നാല്‍ ഇങ്ങനെ നശിക്കുന്ന ധമനികള്‍ക്ക് പകരം പുതിയ ധമനികള്‍ രൂപീകരിക്കാന്‍ സഹായിക്കുകയാണ് പുതിയ മരുന്നുകള്‍ ചെയ്യുന്നത്.
കൂടുതല്‍
ലളിതം - ലാപ്രോസ്കോപ്പി ശസ്ത്രക്രിയ
ഐടി മേഖലയില്‍ വെയിന്‍ ത്രോംബോസിസ്?
ഫ്രാന്‍സ് പരവശയാകുന്നോ?
എല്ലാം മൂക്കിന്‍ തുമ്പില്‍!
ലോക വൃക്ക ദിനം
കഴിക്കാതിരുന്നാല്‍ തടിവയ്ക്കുമോ?