പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലളിതം - ലാപ്രോസ്കോപ്പി ശസ്ത്രക്രിയ

laproscopy
WDWD
ശസ്ത്രക്രിയാ രംഗത്ത് ലാപ്രോസ്കോപ്പി ശസ്ത്രക്രിയാ രീതിക്കള്ള പങ്ക് വളരെ വിലയേറിയതാണ്. അടിവയറിന്‍റെ പരിശോധന എന്നര്‍ത്ഥമുള്ള ലാപ്രോസ്കോപ്പി എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഇത് ഉത്ഭവിച്ചത്.

താക്കോല്‍ദ്വാര ശസ്ത്രക്രിയ, മിനിമല്‍ ഇന്‍വേസീവ് സര്‍ജറി, ലേസര്‍ ശസ്ത്രക്രിയ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ആദ്യ കാലങ്ങളില്‍ സ്ത്രീരോഗ വിദഗ￉ര്‍ മാത്രം ഉപയോഗിച്ചിരുന്ന ഈ രീതി ഇപ്പോള്‍ ജനറല്‍ സര്‍ജന്‍മാരുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.

എന്താണീ ലാപ്രോസ്കോപ്പി

ലാപ്രോസ്കോപ്പി ശസ്ത്രിക്രിയയില്‍ വയറിന്‍റെ ഭാഗത്ത് അര ഇഞ്ച് സുഷിരം ഇടുന്നു. അതിനു ശേഷം കാനുല (ചെറിയ ട്യൂബ്) ഈ സുഷിരത്തിലൂടെ ഉള്ളിലേക്ക് കടത്തുന്നു. ഈ ട്യൂബ് വഴി ലാപ്രോസ്കോപ് രോഗിയുടെ ശരീരത്തിലേക്ക് കടത്തുന്നു.

ചെറിയ ക്യാമറയും പ്രകാശ സ്രോതസ്സും അടങ്ങിയ ലാപ്രോസ്കോപ്പ് വയറിനുളളിലെ ദൃശ്യങ്ങളെ ഫൈബര്‍ ഒപ്ടിക് കേബിള്‍ വഴി ടെലിവിഷന്‍ മോണിറ്ററില്‍ എത്തിക്കുന്നു. ഈ മോണിറ്ററില്‍ നോക്കി സര്‍ജന് ശസ്ത്രക്രിയ ചെയ്യാന്‍ കഴിയുന്നു.

ശസ്ത്രക്രിയയുടെ ലക്ഷ്യം കണക്കിലെടുത്ത് അഞ്ച്, പത്ത് മില്ലീമീറ്റര്‍ കാനുലകള്‍ ഉളളിലേക്ക് കടത്തുന്നു. അനസ്തേഷ്യയുടെ പ്രവര്‍ത്തനം തീര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രോഗിയ്ക്ക് ദ്രാവക രൂപത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കാം. ശസ്ത്രക്രിയയ്ക്ക് ശേഷം 24 മണിക്കൂറിനുള്ളില്‍ രോഗിയെ വീട്ടിലേക്ക് വിടുകയും ചെയ്യാം.

അപ്പെന്‍റിക്സ്, പിത്തസഞ്ചി, ഹെര്‍ണിയ, ഗര്‍ഭാശയ മുഴകള്‍ ഗര്‍ഭപാത്രം എന്നിവ നീക്കംചെയ്യല്‍, പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ എന്നിവ ലാപ്രോസ്കോപ്പി ഉപയോഗിച്ച് നടത്തുന്നു.
കൂടുതല്‍
ഐടി മേഖലയില്‍ വെയിന്‍ ത്രോംബോസിസ്?
ഫ്രാന്‍സ് പരവശയാകുന്നോ?
എല്ലാം മൂക്കിന്‍ തുമ്പില്‍!
ലോക വൃക്ക ദിനം
കഴിക്കാതിരുന്നാല്‍ തടിവയ്ക്കുമോ?
കൂര്‍ക്കംവലി ഹൃദ്രോഗ ‘സൈറണ്‍’