പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഐടി മേഖലയില്‍ വെയിന്‍ ത്രോംബോസിസ്?
ഐടി മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ഡീപ് വെയിന്‍ ത്രോംബോസിസ് ബാധിക്കാനുള്ള സാധ്യത കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍.ന്യൂസിലാന്‍ഡിലെ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.

മണിക്കൂറുകളോളം ഇരുന്നു പണിയെടുക്കുന്നവര്‍ക്ക് കാലിലെ രക്ത കുഴലുകളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയേറും. ഇതെ തുടര്‍ന്ന് രക്തകുഴലുകള്‍ പൊട്ടി ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം തടസ്സപെടുകയാണെങ്കില്‍ മരണം വരെ സംഭവിക്കാമെന്നണ് പഠനം തെളിയിക്കുന്നത്.

ഇത്തരത്തില്‍ രോഗം ബാധിച്ചതിനു ചികില്‍സ തേടിയവരില്‍ 34 ശതമാനവും ഇരുന്ന് ജോലി ചെയ്യുന്നവരായിരുന്നു. ഇതില്‍ തന്നെ കൂടുതല്‍ പേരും ഐ ടി സ്ഥാപനങ്ങളിലും കോള്‍ സെന്‍ററുകളിലും ജോലി ചെയ്യുന്നവരാണ്

. ദീര്‍ഘദൂര വിമാനയാത്ര നടത്തുന്നവരാണ് 'ഡീപ്പ് വെയിന്‍ ത്രോംബോസിസ് "എന്ന ഈ രോഗാവസ്ഥയില്‍ കൂടുതലായും എത്തിപെടുന്നതെന്ന പൊതുവിശ്വാസം തകര്‍ത്ത് കൊണ്ടാണ് ഈ പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരികുന്നത്. രക്തം കട്ടപിടിക്കുന്നവരില്‍ 1.4 ശതമാനം മാത്രമാണ് ഒരേ ഇരുപ്പില്‍ ദീര്‍ഘദൂര വിമാനയാത്ര നടത്തുന്നവര്‍!

ഇതിനു സമാനമായി രണ്ടാമതൊരു പഠനം കൂടി നടന്നപ്പോള്‍ അതും ആദ്യ പഠനഫലം ശരിവെയ്ക്കുകയായിരുന്നുവെന്ന് ഈ പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫെസ്സര്‍ റിച്ചാര്‍ഡ് ബീസ്ളി പറയുന്നു.ഈ പഠന റിപ്പോര്‍ട്ട് മേയിലെ ന്യൂസിലന്‍ഡ് മെഡിക്കല്‍ ജേര്‍ണ്ണലില്‍ പ്രസിദ്ധീകരിക്കും.
കൂടുതല്‍
ഫ്രാന്‍സ് പരവശയാകുന്നോ?
എല്ലാം മൂക്കിന്‍ തുമ്പില്‍!
ലോക വൃക്ക ദിനം
കഴിക്കാതിരുന്നാല്‍ തടിവയ്ക്കുമോ?
കൂര്‍ക്കംവലി ഹൃദ്രോഗ ‘സൈറണ്‍’
വേനലില്‍ എന്തു കഴിക്കണം?