പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫ്രാന്‍സ് പരവശയാകുന്നോ?
WD
ഭാരതീയ സങ്കല്‍‌പം അനുസരിച്ച് ഭാര്യ പതിവ്രത ആയിരിക്കണമെന്നാണ് വിശ്വാസം. മനസും ശരീരവും ഭര്‍ത്താവിന് മാത്രം അര്‍പ്പിക്കാനുള്ളതാണത്രെ. പുരുഷന്‍‌മാരെ കാമദാഹികളായി ചിത്രീകരിക്കുമ്പോള്‍ സ്ത്രീകളെ വളരെ മൃദുവും റൊമാന്‍റിക്കുമായാണ് കരുതിവന്നിരുന്നത്. എന്നാല്‍ ഈ സങ്കല്‍‌പങ്ങള്‍ തിരുത്തപ്പെടുകയാണെന്നാണ് ഫ്രാന്‍സില്‍ അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്.

ഫ്രാന്‍സിലെ ലൈംഗികതയെ കുറിച്ച് നടത്തിയ പഠനത്തില്‍ ആണ് സ്ത്രീ ലൈംഗികതയുടെ മിത്തുകള്‍ മാറ്റി എഴുതുന്നത്. രണ്ടോ അതിലധികമോ പുരുഷന്‍‌മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണത്രെ. 1970 മുതലുള്ള കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. ഫ്രഞ്ച് എയ്ഡ്സ് ഗവേഷണ ഏജന്‍സിയായ ലെ നോവെല്‍ ഒബ്സെവേച്ചുവര്‍ ആണ് സര്‍വെ നടത്തിയത്. 12,000ഓളം സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള വളരെ ബൃഹത്തായ ഒരു ഗവേഷണമായിരുന്നു ഇത്.

ലൈംഗികതയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വന്നിട്ടുള്ള പ്രധാന മാറ്റം പുരുഷന്‍‌മാരുടെയും സ്ത്രീകളുടെയും ലൈംഗിക സ്വഭാവങ്ങള്‍ ഏറെക്കുറെ സമാനമായി എന്നതാണ്. ഒരാളുമായി മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഫ്രഞ്ച് വനിതകളുടെ എണ്ണം 1970ല്‍ 68 ശതമാനമായിരുന്നത് 2005-06ല്‍ 34 ശതമാനമായി കുറഞ്ഞതായി സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നു. 1992ല്‍ ഇത് 43 ശതമാനമായിരുന്നു. ഒപ്പം ഒരു സ്ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍‌മാരുടെ എണ്ണം ഒന്നില്‍ നിന്ന് അഞ്ചായും ഉയര്‍ന്നു.

എന്നാല്‍ ഒരു പുരുഷന്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ 40 വര്‍ഷമായി സ്ഥിരമായി നില്‍‌ക്കുകയാണത്രെ. പക്ഷെ എണ്ണം 13 ആണെന്നുമാത്രം! സ്ത്രീകള്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രായത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ഇപ്പോള്‍ ആദ്യ വേഴ്ചയില്‍ ഏര്‍പ്പെടുന്ന ശരാശരി പ്രായം പതിനേഴര വയസാണ്. മുമ്പ് പുരുഷന്‍‌മാരും സ്ത്രീകളും തമ്മില്‍ ആദ്യ വേഴ്ചയില്‍ ഏര്‍പ്പെടുന്ന പ്രായത്തില്‍ രണ്ട് വര്‍ഷത്തിന്‍റെ വ്യത്യാസമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് വെറും നാല് മാസമായി ചുരുങ്ങിയിരിക്കുന്നു.

സ്ത്രീകള്‍ ലൈംഗികത നിലനിര്‍ത്തുന്ന പ്രായവും വര്‍ദ്ധിച്ചിട്ടുണ്ട്. അമ്പത് വയസിന് മുകളില്‍ പ്രായമുള്ളരില്‍ ലൈംഗിക ജീവിതം സജീവമായി നിലനിര്‍ത്തുന്നവരുടെ എണ്ണം പത്തില്‍ ഒമ്പതെന്ന നിലയില്‍ ഉയര്‍ന്നിട്ടുണ്ട്. 1970ല്‍ ഇത് വെറും 50 ശതമാനമായിരുന്നു. സ്ത്രീകളുടെ ലൈംഗികതയിലേക്കുള്ള പ്രവേശനം വൈകാരിക ബന്ധത്തില്‍ കൂടിയുള്ളതായി പരിഗണിക്കുന്നതിന് അവരെ ഇപ്പോഴും പഠിപ്പിച്ചെടുക്കുന്നുണ്ടെന്നും സര്‍വെ കണ്ടെത്തുന്നു.

എന്നാല്‍ വളരെ രസകരമായ മറ്റൊരു വസ്തുത 18നും 24നും ഇടയില്‍ പ്രായമുള്ള അഞ്ചില്‍ ഒരു പുരുഷന് വീതം ലൈംഗികതയില്‍ താല്‍‌പര്യമില്ലത്രെ! 35 വയസില്‍ താഴെ ലൈംഗികതയില്‍ ആത്മനിയന്ത്രണം പാലിക്കുന്ന പുരുഷന്‍‌മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ ഇരട്ടിയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അപ്പോള്‍ പിന്നെ സ്ത്രീകളെ കുറ്റം‌പറഞ്ഞിട്ടെന്തു കാര്യം, അല്ലേ.
കൂടുതല്‍
എല്ലാം മൂക്കിന്‍ തുമ്പില്‍!
ലോക വൃക്ക ദിനം
കഴിക്കാതിരുന്നാല്‍ തടിവയ്ക്കുമോ?
കൂര്‍ക്കംവലി ഹൃദ്രോഗ ‘സൈറണ്‍’
വേനലില്‍ എന്തു കഴിക്കണം?
‘പുക‘യിലെ വില്ലനെ കണ്ടെത്തി