മൂക്കിന്‍തുമ്പത്തെ ദേഷ്യത്തെപ്പറ്റി നമുക്ക് അറിയാം. എന്നാല്‍ മൂക്കിന്‍ തുമ്പത്തിരിക്കുന്ന ഒരു ഏകകോശമാണ് നാം ശ്വസിക്കുന്ന വായുവിന്‍റെ ഗുണനിലവാരം അളക്കുകയും ശരീരത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നതെന്ന് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു.
ശരീരത്തിന് ദോഷകരമാവുന്ന മണങ്ങള്‍ ഉള്ളിലേയ്ക്ക് വലിച്ച് കയറ്റുമ്പോള്‍ ചുമയുടെ രുപത്തിലും മറ്റും ഈ ഏകകോശം തലച്ചോറിന് മുന്നറിയിപ്പ് നല്‍കുന്നുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
മുക്കിന്‍തുമ്പത്ത് അവസാനിക്കുന്ന നാഡികളാണ് ഈ മുന്നറിയിപ്പ് നല്‍കുന്നതെന്നായിരുന്നു ഇതുവരെയുള്ള പൊതുധാരണ. പൊടിപിടിച്ച അന്തരീക്ഷത്തിലൂടെ നടക്കുമ്പോള്‍ നിങ്ങള്‍ ചുമയ്ക്കുന്നുവെങ്കില്‍ അതിന് കാരണം ഈ ഏകകോശങ്ങളാണെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊളോറഡോ ഡെന്‍വര്‍ സര്‍വകലാശാലയിലെ തോമസ് ഫിംഗര്‍ പറയുന്നു.
ഓട്ടേറെ ജലജീവികളുടെ മൂക്കിന്‍തുമ്പത്തും ഇത്തരം ഏകകോശങ്ങള്‍ കാണാറുണ്ട്. പ്രത്യേകിച്ചും സസ്തനികളില്‍. ചിലവ ഇതിനെ ശത്രുസംഹാരത്തിനുള്ള മാര്‍ഗമായും ഉപയോഗിക്കാറുണ്ട്. സസ്തനികളില്‍ ഇത്തരത്തിലൊരു പഠനം ആദ്യമാണെന്നും ഫിംഗര്‍ പറഞ്ഞു.
രാസപദാര്‍ത്ഥങ്ങള്‍, അമോണിയ, പെയിന്‍റ് തിന്നര്‍ എന്നിവയുടെ മണമടിക്കുമ്പോള്‍ നിങ്ങള്‍ അല്‍പ്പനേരം ശ്വാസമ്പോലും എടുക്കാതിരിക്കുന്നതും ഇ ഏകകോശത്തിന്‍റെ നിര്‍ദേശമനുസരിച്ചാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കി.
|