പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വേനലില്‍ എന്തു കഴിക്കണം?
ചുട്ട് പൊള്ളുന്ന വേനലില്‍ ആഹാരത്തിന്‍റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധകൊടുത്തില്ലെങ്കില്‍ ആരോഗ്യ സ്ഥിതി തന്നെ സ്ഥിരമായി തകരാറിലാകും. പോഷകങ്ങളും ജീ‍വകങ്ങളും ധാതുലവണങ്ങളുമൊക്കെ ശരിയായ അളവില്‍ ചേര്‍ന്ന ഭക്ഷണമാണ് വേനലിനെ ചെറുക്കാന്‍ വേണ്ടത്.

ഭക്ഷണത്തില്‍ നിര്‍ബന്ധമായും പഴങ്ങളും പച്ചക്കറികളും അണ്ടിവര്‍ഗ്ഗങ്ങളും മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളും ഉള്‍പ്പെട്ടിരിക്കണം. വേനലില്‍ ഒരുമിച്ച്‌ പാകം ചെയ്‌ത്‌ ശീതീകരിച്ച്‌ സൂക്ഷിക്കുകയും പിന്നീട്‌ ചൂടാക്കി കഴിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിന്‌ ഹാനികരമാണ്‌.

പഴങ്ങളും പച്ചക്കറികളും ഭക്‍ഷ്യ യോഗ്യമായ തൊലി കളയാതെയും‌, ധാന്യങ്ങളുടെ തവിടു കളയാതെയും വേണം കഴിക്കാന്‍. ബേക്കറി പദാര്‍ഥങ്ങളുടെ ഉപയോഗം കഴിയുന്നതും കുറക്കണം. വേനലില്‍ അമ്ലസ്വഭാവം കുറഞ്ഞ ഭക്ഷണങ്ങളാണ്‌ നല്ലത്‌. മംസാഹാരങ്ങളും മുട്ടയുമൊക്കെ കഴിവതും ഒഴിവാക്കണം.

കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഇടവേളകളില്‍ പഴവര്‍ഗ്ഗങ്ങള്‍ കൊടുക്കുന്നതാണ്‌ നല്ലതാണ്‌. മിഠായി, ചോക്ലേറ്റ്‌, ആരോഗ്യപാനീയങ്ങള്‍, ബേബി ഫുഡ്‌, ഐസ്‌ ക്രീം തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം. എല്ലാറ്റിനും പുറമെ ധാരാളം വെള്ളം കുടിക്കണം.
കൂടുതല്‍
‘പുക‘യിലെ വില്ലനെ കണ്ടെത്തി
ഒരുമുടിയിഴയില്‍ എല്ലാം
വെള്ളപ്പാണ്ടിന്‌ പ്രതിവിധി കുരുമുളക്‌
ആസ്പിരിന്‍ പക്ഷാഘാതം തടയില്ല
കോഴിമുട്ടയില്‍ നിന്ന് പാമ്പു വിഷത്തിന് പ്രതിവിധി
ഇനി ഹൃദയം കാക്കും കിടക്കകളും