പുകവലി മനുഷ്യനെ കൊല്ലുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ‘പുക‘യിലെ ഏതു ഘടകമാണ് ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശത്തില്‍ അര്‍ബുദത്തിന്‍റെ വിത്തെറിയുന്നതെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ‘പുക‘യിലെ ഹൈഡ്രജന്‍ പെറോക്സൈഡാണ് വില്ലനെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.
പുകവലിക്കാത്തവരുടെ ശ്വാസകോശത്തിലെ ഏതാനും കോശങ്ങളെടുത്താണ് പരീക്ഷണം നടത്തിയത്. പുകവലിക്കാത്തവരുടെ ശ്വാസകോശത്തില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കടത്തിവിട്ട് രണ്ട് ദിവസം ഇന്‍കുബേറ്ററില്‍ സൂക്ഷിച്ച് പുറത്തെടുത്തപ്പോള്‍ അവയില്‍ ക്യാന്‍സര്‍ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടു. പിന്നീട് സമാനമായി കോശങ്ങളില്‍ സിഗരറ്റ് പുക കടത്തിവിട്ടപ്പോഴും ഫലം ഒന്നുതന്നെയായിരുന്നു.
പുതിയ കണ്ടുപിടുത്തം ഹൈഡ്രജന്‍ പെറോക്സൈഡില്ലാത്ത സിഗരറ്റുകള്‍ നിര്‍മ്മിക്കാന്‍ സിഗരറ്റ് നിര്‍മ്മാതാക്കളെ പ്രേരിപ്പികുമെന്നാണ് കരുതുന്നത്. ശ്വാസകോശര്‍ബുധം ബാധിച്ചവര്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാനുള്ള സാധ്യത 15.5 ശതമാനം മത്രമാണ്. പുതിയ കണ്ടു പിടുത്തം ശ്വാസകോശാര്‍ബുദ ചികിത്സയില്‍ വലിയ ചുവടുവയ്പ്പിന് വഴൊയൊരുക്കുമെന്നാണ് കരുതുന്നത്.
2010ഓടെ ഇന്ത്യയില്‍ വര്‍ഷംതോറും 930000 പേര്‍ പുകവലിജന്യ രോഗങ്ങളാല്‍ മരണമടയുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 70 ശതമാനംപേരും 30നും 70നും പ്രായമുള്ളവരായിരിക്കും.
|