തൊലിപ്പുറത്തെ വെള്ളപ്പാണ്ടുകള്‍ മായ്‌ചുകളയണോ, എരിവൊന്നും കാര്യമാക്കാതെ ഭക്ഷണശീലത്തില്‍ കുരുമുളകിനു പ്രധാനസ്‌ഥാനം നല്‍കിയാല്‍ മതി. കുരുമുളകിലടങ്ങിയിരിക്കുന്ന പിപ്പെറിന്‍ എന്ന പദാര്‍ഥമാണു ത്വക്കിനു നഷ്‌ടപ്പെട്ട സ്വാഭാവിക നിറം തിരിച്ചുനല്‍കാന്‍ സഹായമാകുന്നത്. ലണ്ടനിലെ കിംഗ് കോളജിലെ ഗവേഷകരാണ് കുരുമുളകിന്‍റെ ഔഷധഗുണം തിരിച്ചറിഞ്ഞത്.
വെള്ളപ്പാണ്ട് രോഗത്തിനു പരമ്പരാഗതമായുള്ള ചികിത്സകളെ അപേക്ഷിച്ചു കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമാണ് കുരുമുളകെന്നാണ് ഗവേഷകരുടെ അവകാശവാദം. ത്വക്കിന് നിറംനല്‍കുന്ന ഘടകങ്ങളെ ഉത്തേജിപ്പിക്കാന്‍ പിപ്പെറിനു കഴിയും.
വെള്ളപ്പാണ്ടിനു ചികിത്സ നടത്തിയവരിലും അല്ലാത്തവരിലും സമാനമായാണ് പിപ്പെറിന്‍ ചികിത്സ നടത്തിയത്. പിപ്പെറിന്‍ ചികിത്സ നടത്തിയവരില്‍ ആറാഴ്‌ച്ചയ്‌ക്കകം ത്വക്കിനു നേരിയ തവിട്ടുനിറം ലഭിച്ചതായും ഗവേഷകര്‍ അറിയിച്ചു.
അള്‍ട്രാ വയലറ്റ് രശ്‌മികള്‍ ഉപയോഗിച്ചുള്ള ചികില്‍സയേക്കാളും വേഗത്തില്‍ ത്വക്കിന് നിറം ലഭിച്ചെന്നും ഇവര്‍ പറഞ്ഞു. പുതിയ കണ്ടുപിടിത്തം വെള്ളപ്പാണ്ടുരോഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കു സഹായകരമാകുമെന്നു ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
|