പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോഴിമുട്ടയില്‍ നിന്ന് പാമ്പു വിഷത്തിന് പ്രതിവിധി
ന്യൂഡല്‍ഹി: കോഴിമുട്ടയില്‍ നിന്ന് പാമ്പുവിഷത്തിനെതിരായുള്ള പ്രതിരോധ വിഷം ബയോടെക്നോളജി വിഭാഗത്തിന്‍റെ പിന്തുണയോടെ ബാംഗ്ളുര്‍ ആസ്ഥാനമായുള്ള വിറ്റല്‍ മല്ലയ്യ സയന്‍റഫിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ വികസിപ്പിച്ചെടുത്തു.

കോഴിമുട്ടയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രതിരോധ വിഷത്തിന്‍റെ കാര്യശേഷി ഉറപ്പാക്കുന്നതിനായി വളരെ നിണ്ട വിഷാംശ പഠനങ്ങള്‍ നടന്നുകഴിഞ്ഞു.

ഈ മരുന്നിനെക്കുറിച്ചുള്ള പ്രാഥമിക ഫലങ്ങള്‍ വളരെ പ്രോത്സാഹജനകമാണെന്നും, കൂടാതെ ഇന്ത്യയില്‍ കണ്ടുവരുന്ന നാലുതരം പാമ്പുവിഷങ്ങള്‍ക്കെതിരെയും ഈ മരുന്ന് വളരെ ഫലപ്രദമാണെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.

വാണിജ്യാടിസ്ഥാനത്തില്‍ ഈ പ്രതിരോധ വിഷം ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. വരുന്ന 12-14 മാസങ്ങള്‍ക്കുളളില്‍ ഈ പ്രതിരോധ മരുന്ന് വിപണിയിലിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആത്യന്തികമായി പ്രതിരോധ വിഷം ഉല്പാദിപ്പിക്കുന്നതിന് മുന്‍പും, പാമ്പുകടിയേറ്റവരില്‍ ഈ പ്രതിരോധ വിഷം പ്രയോഗിക്കുന്നതിനു മുമ്പും നടത്തേണ്ട തീവ്ര-പ്രതിരോധ ഹ്രസ്വകാല വിഷാംശം പഠനങ്ങള്‍ മിക്കവാറും പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇപ്പോള്‍ ഈ പ്രതിരോധ വിഷം കുതിരകളില്‍ നിന്നാണ് ഉല്‍പാദിപ്പിച്ചുവരുന്നത്. ഈ കണ്ടുപിടുത്തത്തോടെ വളരെയധികം മൃഗങ്ങള്‍ക്ക് പരിശീലന ശാലകളില്‍ നിന്നുള്ള വേദനകളില്‍ നിന്ന് മുക്തി നേടാനാവും.
കൂടുതല്‍
ഇനി ഹൃദയം കാക്കും കിടക്കകളും
വേദന മസ്‌തിഷ്‌കത്തെ തളര്‍ത്തും
പകലുറക്കം പക്ഷാഘാതം നല്‍കും
പാര്‍ക്കിന്‍സണ്‍സിന് മസ്തിഷ്ക ഉദ്ദീപന ശസ്ത്രക്രിയ
ഉറക്കവും തൂക്കവും ബന്ധമില്ല.
പോഷകാഹാരം ഐ ക്യു കൂട്ടും