ഹൃദ്രോഗികളുടെ ഹൃദയത്തിന്‍റെ ഓരോ സ്പന്ദനവും തൊട്ടറിയുകയും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന കിടക്കകള്‍ വരുന്നു. യൂറോപ്യന്‍ യൂണിയന്‍റെ സാമ്പത്തിക സഹായത്തോടെ ഇലക്ട്രോണിക്സ് ഭീമന്‍മാരായ ‘ഫില്പ്സ്‘ ആണ് പുതിയ കിടക്കകള്‍ വികസിപ്പിക്കുന്നത്.
കിടക്കയില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ വഴിയാണ് നിങ്ങളുടെ ഹൃദയമിടിപ്പ് അളന്നെടുക്കുന്നതും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നത്. രോഗികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലുടെ അവരെ ജാഗ്രവത്താക്കാന്‍ കഴിയുമെന്നാണ് കാര്‍ഡിയോളജിസ്റ്റുകളുടെ പ്രതീക്ഷ.
ഇലക്ട്രോണിക് വെയിറ്റ് സ്കെയില്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ എന്നിവയ്ക്ക് പുറമെ നിങ്ങളുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛാസ നിരക്ക് ശരീര ചലനങ്ങള്‍ എന്നിവയും നിങ്ങളുടെ ഉറക്ക സമയത്ത് കിടക്ക രേഖപ്പെടുത്തി വയ്ക്കും. പുറമെ ഓരോ നിമിഷത്തിലെയും നിങ്ങളുടെ ഇ സി ജി എടുക്കുന്നതിനായി ഒരു ബനിയന്‍ ധരിച്ചാല്‍ മതിയാകും.
ഇത്തരത്തില്‍ രേഖപ്പെടുത്തുന്ന ഓരോ വിവരങ്ങളും ഇന്‍റര്‍നെറ്റ് വഴി അതാത് സമയങ്ങളില്‍ നിങ്ങളുടെ ഡോക്ടര്‍ക്ക് എത്തിക്കാനുമാകും. ലണ്ടനില്‍ ഒരുവര്‍ഷം 63500 ഹൃദയാഘാതക്കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗികളില്‍ ഭൂരിഭാഗവും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരാണ്.
പുതിയ കിടക്കകള്‍ ഉപയോഗത്തില്‍ വരുന്നതോടെ ഹൃദ്രോഗികള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ എടുക്കാനും അനാവശ്യമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കിടക്കകള്‍ എന്ന് വിപണിയിലെത്തുമെന്നതിനെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ല.
|